Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസ്താര എയര്‍ലൈന്‍സ് മസ്‌കത്ത്-മുംബൈ സര്‍വിസ് 12 മുതല്‍
text_fieldsbookmark_border
മസ്‌കത്ത്: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് ഡിസംബര്‍ 12 മുതല്‍ മസ്‌കത്ത്-മുംബൈ റൂട്ടിൽ സർവിസ് നടത്തും. ആഴ്ചയില്‍ ഏഴ് സര്‍വിസുകള്‍ വീതം നടത്തുന്നതിനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
എ 320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സര്‍വിസിന് ഉപയോഗിക്കുക. ഈ റൂട്ടില്‍ ആദ്യമാണ് ഈ ശ്രേണിയിലുള്ള വിമാനം ഉപയോഗിക്കുന്നത്. ദിവസവും രാത്രി 8.30ന് മുംബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കത്തില്‍ എത്തും. രാത്രി 10.55ന് മസ്‌കത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ച 3.10ന് മുംബൈയില്‍ മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

