Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്​ മെട്രോ:...

മസ്കത്ത്​ മെട്രോ: സാധ്യതാപഠനം ഈ മാസം ആരംഭിക്കും

text_fields
bookmark_border
മസ്കത്ത്​ മെട്രോ: സാധ്യതാപഠനം ഈ മാസം ആരംഭിക്കും
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​​ണ​റേ​റ്റി​ലെ ​മെ​ട്രോ റെ​യി​ൽ ശൃം​ഖ​ല​യു​ടെ സാ​ധ്യ​താ​പ​ഠ​നം ഈ ​മാ​സം ആ​രം​ഭി​ക്കും. 2040 ആ​കു​മ്പോ​ഴേ​ക്കും ഒ​മാ​നി​ലെ ജ​ന​സം​ഖ്യ 7.5 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ദേ​ശീ​യ ന​ഗ​ര​വി​ക​സ​ന​ത്തി​നാ​യു​ള്ള ഫോ​ളോ അ​പ് യൂ​നി​റ്റി​ന്‍റെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഇ​ബ്രാ​ഹീം ബി​ൻ ഹ​മൂ​ദ് അ​ൽ വൈ​ലി പ​റ​ഞ്ഞു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​ത്​ ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്​.

അ​തു​കൊ​ണ്ടു​ത​ന്നെ മെ​ട്രോ ശൃം​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും അ​തി​ന്​ ശേ​ഷം റൂ​ട്ടു​ക​ൾ നി​ർ​ണി​യി​ക്കു​ക​യും ചെ​യ്യും. സീ​ബ്, മ​ത്ര, റൂ​വി തു​ട​ങ്ങി ത​ല​സ്ഥാ​ന​ത്തെ നി​ര​വ​ധി വി​ലാ​യ​ത്തു​ക​ളി​ൽ മെ​ട്രോ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ഇ​ബ്രാ​ഹീം ബി​ൻ ഹ​മൂ​ദ് അ​ൽ വൈ​ലി പ​റ​ഞ്ഞു.

മെ​ട്രോ​യു​ടെ ഘ​ട​നാ​പ​ര​മാ​യ പ്ലാ​നി​ൽ ന​ഗ​ര​ത്തി​ന്‍റെ ന​ഗ​ര​പ​ദ്ധ​തി​യും അ​ത് മെ​ട്രോ റൂ​ട്ടി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​തും ഉ​ൾ​പ്പെ​ടും. ഈ ​പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും മെ​ട്രോ ഭൂ​മി​ക്ക​ടി​യി​ലാ​ണോ മു​ക​ളി​ലാ​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ക. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ (എം‌.​ടി‌.​സി‌.​ഐ‌​ടി) ഗ​താ​ഗ​ത അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖ​മീ​സ് അ​ൽ ഷ​മ്മാ​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ്​ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ക. ഈ ​ക​മ്മി​റ്റി മെ​ട്രോ എ​ങ്ങ​നെ നി​ർ​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും അ​തി​ന്‍റെ സാ​മ്പ​ത്തി​ക സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന ഗ​താ​ഗ​ത​വും ഉ​ള്ള ത​ല​സ്ഥാ​ന ന​ഗ​രി​യാ​യി മ​സ്ക​ത്തി​നെ മാ​റ്റാ​നു​ള്ള 'ഗ്രേ​റ്റ​ർ മ​സ്‌​ക​ത്ത്​' പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ട്രോ ഒ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Feasibility studyMuscat Metro
News Summary - Muscat Metro: Feasibility study will start this month
Next Story