Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുവർണ ജൂബിലി നിറവിൽ...

സുവർണ ജൂബിലി നിറവിൽ മസ്കത്ത്​ മാർ ഗ്രീഗോറിയോസ്‌ മഹാ ഇടവക

text_fields
bookmark_border
സുവർണ ജൂബിലി നിറവിൽ മസ്കത്ത്​ മാർ ഗ്രീഗോറിയോസ്‌ മഹാ ഇടവക
cancel
camera_alt

മാ​ർ ഗ്രീ​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​

മസ്കത്ത്​: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ ഒ​മാ​നി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​യ മാ​ർ ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം റു​വി സെ​ന്‍റ്​ തോ​മ​സ്‌ ച​ർ​ച്ചി​ൽ വൈ​കീ​ട്ട്‌ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഹ്​​മ​ദാ​ബാ​ദ്‌ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ്‌ മാ​ർ യൂ​ലി​യോ​സ്‌ നി​ർ​വ​ഹി​ക്കും. സി.​എ​സ്‌.​ഐ മ​ധ്യ​കേ​ര​ള ഭ​ദ്രാ​സ​ന ബി​ഷ​പ്​ റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സു​വ​ർ​ണ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. 1972ൽ ​ആ​രം​ഭി​ച്ച മാ​തൃ​ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന്‌ പി​ൽ​ക്കാ​ല​ത്ത്‌ സ​ലാ​ല, സോ​ഹാ​ർ, ഗാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ട​വ​ക​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു.

തു​ട​ക്ക​ത്തി​ൽ അ​മ്പ​തി​ൽ താ​ഴെ മാ​ത്രം അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട​ത്ത്‌ ഇ​ന്ന്‌ ആ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള സ​ഭ​യി​ലെ​ത​ന്നെ വ​ലി​യ ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ്‌ മ​സ്ക​ത്ത്​ മ​ഹാ ഇ​ട​വ​ക. ആ​രാ​ധ​ന​ക​ളും ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തു​ന്ന​തി​നൊ​പ്പം ആ​രം​ഭ​കാ​ലം മു​ത​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്‌. റു​വി ച​ർ​ച്ച്‌ കോം​പ്ല​ക്സി​ൽ ഓ​ഫി​സ്, പാ​ഴ്സ​നേ​ജ്‌, മ​ൾ​ട്ടി​പ​ർ​പ്പ​സ്‌ ഹാ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ബ​ഹു​നി​ല മ​ന്ദി​രം, ആ​രാ​ധ​ന​ക്കാ​യി ഒ​മാ​ൻ മാ​ർ​ത്തോ​മ്മ സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ നി​ർ​മി​ച്ച സെ​ന്‍റ്​ തോ​മ​സ്‌ ദേ​വാ​ല​യം, പി​താ​ക്ക​ന്മാ​രു​ടെ തി​രു​ശേ​ഷി​പ്പ്‌ പ്ര​തി​ഷ്ഠ തു​ട​ങ്ങി അ​മ്പ​താ​ണ്ടു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​ട്ടേ​റെ ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക്‌ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ഇ​ട​വ​ക​ക്ക്​ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്‌ വി​കാ​രി ഫാ. ​വ​ർ​ഗീ​സ്‌ റ്റി​ജു ഐ​പ്പ്‌ പ​റ​ഞ്ഞു.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലും വി​ശ്വാ​സി​ക​ൾ നേ​രി​ട്ട്‌ പ​ങ്കെ​ടു​ക്കു​ന്ന​ത്‌ കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്‌. ഇ​ട​വ​ക​യു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഏ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatGolden Jubilee CelebrationMar Gregorios Orthodox Maha Edavaka
News Summary - Muscat Mar Gregorios Orthodox Maha Edavaka Golden Jubilee Celebration will start tomorrow
Next Story