മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗൺ നീട്ടാൻ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച് ചു. ഏപ്രിൽ 22ന് രാവിലെ പത്തുമണി വരെയാണ് ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. ഇത് മെയ് എട്ടിന് രാവിലെ പത്തുമണി വ രെ നീട്ടാനാണ് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചത്.
പള്ളികൾ റമദാനിലും അടച്ചിടാനും തീരുമാനിച്ചു. തറാവീഹ് നമസ്കാരമടക്കം ഉണ്ടായിരിക്കില്ല. പതിവുപോലെ ബാങ്കുവിളി മാത്രമായിരിക്കും ഉണ്ടാവുക. പള്ളികളിലെയും ടെൻറുകളിലെയും മറ്റുപൊതു സ്ഥലങ്ങളിലെയും സമൂഹ നോമ്പുതുറകൾ അടക്കം എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കാൻ കമ്മിറ്റി നിർദേശിച്ചു. സാമൂഹിക, കായിക, സാംസ്കാരിക വിഭാഗങ്ങളിലെ എല്ലാവിധ ഒത്തുചേരലുകളും കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.