വയനാട് ഉരുൾപൊട്ടൽ; ചൂരൽമലയിലെ നൗഫലിന്റെ വീട് 12ന് കൈമാറും
text_fieldsഅസൈബയിൽ അവലോകനയോഗം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ റഹീസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സീബ് ഏരിയ കമ്മിറ്റിയും കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയും സംയുക്തമായി ചൂരൽമലയിലെ നൗഫലിന് നിർമ്മിച്ച് നൽകിയ വീട് ജൂൺ 12ന് കൈമാറുമെന്ന് നേതാക്കൾ അറിയിച്ചു.
ഒമാനിൽ പ്രവാസിയായിരുന്ന നൗഫലിന്റെ കുടുംബാംഗങ്ങൾ ഒരാൾ പോലും അവശേഷിക്കാതെ ദുരന്തത്തിനിരായ വാർത്ത വയനാട് ഉരുൾപൊട്ടലിന്റെ നോവുന്ന ഓർമയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും നിർദേശപ്രകാരം പാർട്ടിയുടെ ബഹുമുഖ പദ്ധതി പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ നൗഫലിന്റെ മുഴുവൻ കാര്യങ്ങളും ദുരന്തം തിരിച്ചറിഞ്ഞ ഉടൻ തന്നെ മസ്കത്ത് കെ.എം.സി.സി ഏറ്റെടുക്കുകയായിരുന്നു.
സീബ് ഏരിയ കെ.എം.സി.സിയുടെയും മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തിൽ അസൈബ എം.ആ.എ റസ്റ്റാറന്റ് ഹാളിൽ നടന്ന അവലോകന യോഗം കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ റഹീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
അബൂബക്കർ പറമ്പത്ത് അധ്യക്ഷതവഹിച്ചു. ഭവനനിർമാണത്തിന് നേതൃത്വം വഹിച്ച സീനിയർ നേതാവ് എം.ടി അബൂബക്കറിനെ യോഗത്തിൽ അനുമോദിച്ചു. പ്രസിഡന്റ് ഗഫൂർ കുടുക്കിൽ സ്വാഗതവും താജുദ്ദീൻ ധർമ്മടം നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെയും, വിവിധ ഏരിയ കമ്മിറ്റിയുടെയും നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

