Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​...

മ​സ്ക​ത്ത്​ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക്രി​ക്ക​റ്റ് ഫെ​സ്റ്റ്: റൂ​വി സ്മാ​ഷേ​ഴ്‌​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
cricket league
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ റൂ​വി സ്മാ​ഷേ​ഴ്‌​സ് ടീം

മ​സ്‌​ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ റൂ​വി സ്മാ​ഷേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ അ​സ്ഫാ​ൻ​ഡ്യാ​ർ ഇ​ല​വ​നെ ഒ​മ്പ​ത്​ വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ റൂ​വി സ്മാ​ഷേ​ഴ്‌​സ് കി​രീ​ടം ചൂ​ടി​യ​ത്. ഒ​മാ​നി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ൾ ആ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ചി​രു​ന്ന​ത്. ഫൈ​ന​ലി​ൽ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ടീം ​അ​സ്ഫാ​ൻ​ഡ്യാ​ർ ഇ​ല​വ​ൻ നി​ശ്ചി​ത ആ​റ്​ ഓ​വ​റി​ൽ എ​ട്ട്​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 39 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മ​റു​പ​ടി​യാ​യി റൂ​വി സ്മാ​ഷേ​ഴ്‌​സ് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​ഞ്ച്​ ഓ​വ​റി​ൽ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്റി​ലെ താ​ര​മാ​യും മി​ക​ച്ച ബൗ​ള​റാ​യും റൂ​വി സ്മാ​ഷേ​ഴ്‌​സി​ലെ ഷാ​നി​ദി​നേ​യും ബെ​സ്റ് ബാ​റ്റ​റാ​യി അ​സ്ഫാ​ൻ​ഡ്യാ​ര് ഇ​ല​വ​നി​ലെ ഉ​മ​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ആ​ർ​ക്കോ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്, എ.​എ​ച്ച് ഗ്രൂ​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​ന്നേ​ഴ്‌​സ് ട്രോ​ഫി മ​സ്ക​ത്ത് കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് ന​വാ​സ് ചെ​ങ്ക​ള​യും ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ഴ​യ​ങ്ങാ​ടി​യും ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCOman News
News Summary - Muscat KMCC Thrikaripur Mandalam Cricket Fest-Ruvi Smashers winners
Next Story