Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത്​ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ക്രിക്കറ്റ് ഫെസ്റ്റ്: റൂവി സ്മാഷേഴ്‌സ് ജേതാക്കൾ

text_fields
bookmark_border
മസ്കത്ത്​ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ക്രിക്കറ്റ് ഫെസ്റ്റ്: റൂവി സ്മാഷേഴ്‌സ് ജേതാക്കൾ
cancel
camera_alt

മസ്കത്ത്​ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ ജേതാക്കളായ റൂവി സ്മാഷേഴ്‌സ് ടീം

മസ്‌കത്ത്​: മസ്കത്ത്​ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ റൂവി സ്മാഷേഴ്‌സ് ജേതാക്കളായി. ഫൈനലിൽ അസ്ഫാൻഡ്യാർ ഇലവനെ ഒമ്പത്​ വിക്കറ്റിന് പരാജയപ്പെടുത്തിയാണ്​ റൂവി സ്മാഷേഴ്‌സ് കിരീടം ചൂടിയത്​.

ഒമാനിലെ പ്രമുഖ 16 ടീമുകൾ ആയിരുന്നു ടൂർണമെന്‍റിൽ മാറ്റുരച്ചത്​. ഫൈനലിൽ ടോസ് നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത അസ്ഫാൻഡ്യാർ ഇലവൻ നിശ്ചിത ആറ്​ ഓവറിൽ എട്ട്​ വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണെടുത്തത്​.

മറുപടിയായി റൂവി സ്മാഷേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തിൽ അഞ്ച്​ ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. ടൂർണമെന്റിലെ താരമായും മികച്ച ബൗളറായും റൂവി സ്മാഷേഴ്‌സിലെ ഷാനിദിനെയും മികച്ച ബാറ്ററായി അസ്ഫാൻഡ്യാർ ഇലവനിലെ ഉമറിനെയും തെരഞ്ഞെടുത്തു.

ആർക്കോ ഹെറിറ്റേജ് വില്ലേജ്, എ.എച്ച് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലുള്ള വിന്നേഴ്‌സ് ട്രോഫി മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറ് നവാസ് ചെങ്കളയും ജോയൻറ് സെക്രട്ടറി ഷാജഹാൻ പഴയങ്ങാടിയും ചേർന്ന് സമ്മാനിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat KMCC Thrikaripur Constituency Cricket Fest: Ruvi Smashers Winners
Next Story