മസ്കത്ത് കെ.എം.സി.സി ‘പാലക്കാടൻ ദർബാർ’ ക്യാമ്പ്
text_fieldsമസ്കത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘പാലക്കാടൻ
ദർബാർ’ ക്യാമ്പ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി പാലക്കാട് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പാലക്കാടൻ ദർബാർ’ എന്ന ശീർഷകത്തിൽ നസീം ഫാം ഹൗസിൽ നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി. പ്രതിനിധികൾക്ക് ബർക്ക മെട്രോ ഹോസ്പിറ്റലിന്റെ മെഡിക്കൽ ക്യാമ്പോടുകൂടി ആരംഭിച്ച് ക്യാമ്പംഗങ്ങളുടെ കലാപരിപാടികളോടെയാണ് സമാപിച്ചത്.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഫൈസൽ മുണ്ടൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും ജില്ല ചെയർമാനുമായ ഇബ്രാഹിം ഒറ്റപ്പാലം സംസാരിച്ചു. ഖത്തർ കെ.എം.സി.സി ഷൊർണൂർ നിയോജകമണ്ഡലം ട്രഷറർ സിദ്ദീഖ് ചോലയിൽ അതിഥിയായി. ജനറൽ സെക്രട്ടറി ഹക്കീം ചെറുപ്പുളശ്ശേരി, ട്രഷറർ അൻവർ നെടുങ്ങോട്ടൂർ എന്നിവർ സംസാരിച്ചു.
ആദ്യ സെഷനിൽ ‘ഉത്തമകുടുംബം ഉന്നതമാതൃക’ വിഷയത്തിൽ അംജദ് ഫൈസി മീനങ്ങാടി പ്രഭാഷണം നടത്തി. ജില്ല വൈസ് ചെയർമാൻ ഖാലിക് കൂടല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അലി പട്ടാമ്പി സ്വാഗതവും ക്യാമ്പ് കോഓഡിനേറ്റർ ഫൈസൽ തൃത്താല നന്ദിയും പറഞ്ഞു. ‘ആരോഗ്യമാണ് സമ്പത്ത്’ എന്ന രണ്ടാം സെഷനിൽ ഡോ. മിർവാസ് മുഹമ്മദ് പ്രമേയപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് ഫാറൂഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷാനവാസ് മണ്ണാർക്കാട്, ജില്ല കമ്മിറ്റി അംഗം അബു താഹിർ പുതുനഗരം നന്ദിയും പറഞ്ഞു.
‘കലമറിഞ്ഞേ വിളമ്പാവൂ’ എന്ന സാമ്പത്തിക സെഷനിൽ ബഡ്ജറ്റിങ് ആൻഡ് ബിസിനസ് എക്സ്പെർട്ട് ഹുസൈൻ ഹൈദർ പ്രമേയപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് സൈദ് നെല്ലായ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നൗഷാദ് വല്ലപ്പുഴ സ്വാഗതവും അനീസ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. ജെസിഫർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സംഘടന ചർച്ചയിൽ മുഹമ്മദ് കുട്ടി കരിമ്പുഴ, ശിഹാബ്, ഫാസിൽ, മുസ്തഫ, നസീർ, മൊയ്തുട്ടി, റംഷാദ്, ഷെഫീഖ്, ഷബീർ, റിയാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

