‘പാലക്കാടൻ ദർബാർ’ ക്യാമ്പ് 10ന്
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ദർബാർ എന്ന തലക്കെട്ടിൽ ജൂലൈ 10ന് ബർക്കയിൽ എക്സിക്യൂട്ടിവ് ക്യാമ്പ് സംഘടിപ്പിക്കും. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ ഉദ്ഘാടനം ചെയ്യും.
സാമ്പത്തിക അച്ചടക്കം ഹുസൈൻ ഹൈദർ (ബജറ്റിങ് ബിസിനസ് എക്സ്പേർട്ട് ),ആരോഗ്യ സംരക്ഷണം ഡോ. മുഹമ്മദ് മിർവാസ്, ഉത്തമ കുടുംബം അംജദ് ഫൈസി മീനങ്ങാടി എന്നീ വിഷയങ്ങളിൽ പ്രസംഗിക്കും.
വിധ സെഷനുകളിൽ ഫാറൂഖ് മാസ്റ്റർ വല്ലപ്പുഴ, സൈദ് നെല്ലായ, ഷാനവാസ് മണ്ണാർക്കാട് ,നൗഷാദ് വല്ലപ്പുഴ,അലി പട്ടാമ്പി, അനീസ് ഒറ്റപ്പാലം, ജെസിഫർ പട്ടാമ്പി, മൂസാ പട്ടാമ്പി, ഫൈസൽ തൃത്താല എന്നിവർ നേതൃത്വം നൽകും.

