മസ്കത്ത് കെ.എം.സി.സി മബേല ഏരിയ ഭാരവാഹികൾ
text_fieldsയാക്കൂബ് തിരൂർ, സഫീർ കോട്ടക്കൽ, എസ്.വി. അറഫാത്ത്, അഷ്റഫ് പോയിക്കര, സലിം അന്നാര
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ 2025-2027 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. യാക്കൂബ് തിരൂരിനെ പ്രസിഡന്റ് ആയും സഫീർ കോട്ടക്കലിലെ ജനറൽ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.
എസ്.വി. അറഫാത്ത് ആണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റ് മാരായി മുർഷിദ് തങ്ങൾ പെരിന്തൽമണ്ണ, മുഹമ്മദ് ജസീർ, അനീസ് ഒറ്റപ്പാലം, നംഷീർ കുറ്റിയാടി, കെ.ടി. സൈനുൽ ആബിദ്, ഷാഫി ബേപ്പൂരിനെതിരെയും സെക്രട്ടറിമാരായി അബ്ദുൽ സലാം, കെ.പി. ജാബിർ, അബ്ദുൽ റഷീദ്, ഫൈസൽ മുഹമ്മദ് വൈക്കം, മുഹമ്മദ് റിസ്വാൻ, ഷക്കീർ എം.എ. ഫൈസി എന്നിവരെയും തെരഞ്ഞെടുത്തു.
അഷ്റഫ് പോയിക്കര, സലിം അന്നാര എന്നിവരാണ് അഡ്വൈസറി ബോർഡ് അംഗങ്ങൾ. മബേലയിൽ ചേർന്ന ജനറൽ ബോഡി യോഗം ഇബ്രാഹിം ഒറ്റപ്പാലം യോഗം ഉൽഘാടനം ചെയ്തു. ഷക്കീർ ഫൈസി തലപ്പുഴ പ്രാർഥന നിർവഹിച്ചു. സലിം അന്നാര അധ്യക്ഷതവഹിച്ചു. മുജീബ് കടലുണ്ടിയും ഖാലിദ് കുന്നുമ്മലും റിട്ടേണിങ് ഓഫിസർമാരായി. അഷ്റഫ് പോയിക്കര സ്വാഗതവും അനസ് കുറ്റിയാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

