മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 20ന്
text_fieldsമസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ ഷാഹി ഗ്രൂപ്
മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: കോഴിക്കോട് ജില്ല കമ്മിറ്റി ഷാഹി ഫുഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കെ.എഫ്.എൽ കപ്പ് 2024 ഡിസംബർ 20ന് നടക്കും. ഒമാനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നൂറു കണക്കിന് ഫുട്ബാൾ പ്രേമികൾ കാഴ്ചക്കാരായെത്തും.
ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഷാഹി ഗ്രൂപ് മാനേജിങ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു.
അൽ സലാമ പോളി ക്ലിനിക് മാനേജിങ് ഡയറക്ടർ ഡോ.സിദ്ദീഖ് തേവർതുടുക ടൂർണമെന്റിനുള്ള ബാൾ കൈമാറി. ജഴ്സി പ്രകാശനം വ്യവസായി സുബൈർ മുക്കവും ജില്ല കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂരും നിർവഹിച്ചു. ജില്ല പ്രസിഡന്റ് അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതവും ഖാലിദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു. പി.ടി.കെ. ഷമീർ, മുജീബ് കടലുണ്ടി, ഇബ്രാഹിം ഒറ്റപ്പാലം, അഷ്റഫ് പൊയിക്ക, എം.ടി. അബൂബക്കർ, റസാഖ് പേരാമ്പ്ര എന്നിവർ സംബന്ധിച്ചു.

