Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ്​​നേ​ഹ​സ​ന്ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്ന്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ

text_fields
bookmark_border
iftar
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ൽ ഇ​ന്ത്യ​ൻ അം​ബാ​ഡ​സ​ർ അ​മി​ത്​ നാ​ര​ങ്​ സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്: മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത്‌ റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്നു.

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ്കൂ​ൾ ഫോ​ർ ഖു​ർ​ആ​ൻ സ്റ്റ​ഡീ​സി​ൽ (റൂ​വി സു​ന്നി സെ​ന്റ​ർ മ​ദ്​​റ​സ) ന​ട​ന്ന ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം, മ​ത​നേ​താ​ക്ക​ൾ, പ​ണ്ഡി​ത​ന്മാ​ർ, പു​രോ​ഹി​ത​ന്മാ​ർ, സം​ഘ​ട​ന നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​യി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, ട്ര​ഷ​റ​ർ പി.​ടി.​കെ. ഷ​മീ​ർ, മ​റ്റ്​ കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ഗ്രി​ബ് ന​മ​സ്കാ​ര​ത്തി​ന് ആ​ഫി​ദ് മി​സ്ഹ​ബി​ൻ സെ​യ്ദ് നേ​തൃ​ത്വം ന​ൽ​കി. കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്‌ മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcciftar meet
News Summary - Muscat KMCC Grand Iftar
Next Story