മസ്കത്ത് കെ.എം.സി.സി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsമസ്കത്ത്: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി മസ്കത്ത് കെ.എം.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സീബ്, മബേല , അൽ ഖൂദ്, റുസൈൽ തുടങ്ങിയ ഏരിയകളിലെ കെ.എം.സി.സി കമ്മിറ്റികൾ സംയുക്തമായി പ്രൈം മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ക്യാമ്പിൽ ചെക്ക് അപ്പ്, കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്. വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർച്ചയായ സംരഭങ്ങളിലൂടെ പ്രവാസി സമൂഹത്തിന് ആരോഗ്യ ജാഗ്രതയും രോഗപ്രതിരോധശേഷിയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സി അംഗങ്ങൾക്ക്, മെഡിക്കൽ പരിശോധനകളും ചികിത്സയും ഉൾപ്പെടുന്ന സ്പെഷ്യൽ പാക്കേജുകൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
ജനങ്ങളിൽ ആരോഗ്യ ബോധം ഉയർത്താനും, ആവശ്യമായ പരിശോധനകൾക്ക് സൗകര്യം ഒരുക്കാനും ഈ ക്യാമ്പ് വലിയ സഹായമായിരിക്കും.ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ഈ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്ന് മസ്കത്ത് കെ.എം.സി.സി ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

