മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ പ്രവർത്തക കുടുംബസംഗമം
text_fieldsമസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ സംഘടിപ്പിച്ച പ്രവർത്തക കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ സംഘടിപ്പിച്ച പ്രവർത്തക കുടുംബസംഗമം സീബ് ഫാമിൽ നടന്നു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹിം വറ്റലൂർ ഉദ്ഘാടനം ചെയ്തു. ഫൈസൽ ആലുവ അദ്ധ്യക്ഷത വഹിച്ചു.സമകാലിക സാഹചര്യത്തിൽ പുതു തലമുറയെ വിമർശന വിധേയമാക്കാതെ നന്മകളെ ഉൾകൊണ്ട് വിശാലമായ സമീപനം സ്വീകരിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എന്‍.സി.ജംഷീറലി ഹുദവി പറഞ്ഞു. മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മറ്റി നേതാക്കളായ ഷാജഹാൻ, ഷമീർ പാറയിൽ, അഷ്റഫ് നാദാപുരം, എം.ടി. അബൂബക്കർ എന്നിവർ സംബന്ധിച്ചു. എൻ.സി. ജംഷീറലി ഹുദവി എഴുതിയ മുസ്ലിം ലീഗ് നോവൽ ‘ഹാജി’പുസ്തകത്തിന്റെ ജി.സി.സിയിലെ പ്രകാശനവും ചടങ്ങിൽ നടന്നു. അൽ ഖൂദ് കെ.എം.സി.സി സെക്രട്ടറി സുഹൈറിന് പകർപ്പ് നൽകി എന്‍.സി ജംഷീറലി ഹുദവി പ്രകാശനം ചെയ്തു.
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ.മിര്വസ് സുല്ഫിക്കറലിയുടെ ആരോഗ്യ പഠന ക്ലാസും മെന്റലിസ്റ്റ് സുജിത്തിന്റെ മെന്റലിസം ഷോയും അരങ്ങേറി. മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം എൻ.സി ജംഷീറലി ഹുദവിക്ക് സി.വി.എം.ബാവവേങ്ങര നൽകി. ഡോ.മിര്വസ് സുല്‍ഫിക്കർ, സുജിത് മെന്റലിസ്റ്റ് , സ്കൈ റൈസ് എം.ഡി മുഹമ്മദ് റസൽ എന്നിവർക്കുള്ള സ്നേഹോപഹാരങ്ങൾ എൻ.സി. ജംഷീറലി ഹുദവി കൈമാറി. കുട്ടികള്‍ക്കു വേണ്ടി ഫാന്‍സി ഡ്രസ്, ബട്ടണ്‍ കളക്ഷന്‍,പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വടംവലി,പെനാല്‍ട്ടി ഷൂട്ടൗട്ട്,ബോള്‍ പാസിങ് മത്സരങ്ങളും സംഘടിപ്പിച്ചു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വേറിട്ട പരിപാടികളുമായി നടത്തിയ സംഗമത്തിന് ആവേശം പകർന്ന് കൊണ്ട് ഗാനമേളയും അരങ്ങേറി. ടി.പി. മുനീർ സ്വാഗതവും കെ.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

