Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്​...

മസ്കത്ത്​ അന്താരാഷ്​ട്ര പുസ്തകമേള; എത്തിയത്​ 3.94 ലക്ഷം ആളുകൾ

text_fields
bookmark_border
Muscat international bookfest
cancel
camera_alt

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മസ്കത്ത്​: കഴിഞ്ഞ ദിവസം സമാപിച്ച മസ്കത്ത്​ അന്താരാഷ്​ട്ര പുസ്തകമേളയിൽ എത്തിയത്​ 3,94,172 ആളുകൾ. ഉദ്​ഘാടന ദിവസം മുതൽ സമാപന ദിവസംവരെയുള്ള കാലയളവിലാണ്​ ഇത്രയും അക്ഷര പ്രേമികൾ ഒമാൻ കൺവെൻഷൻ ആൻഡ്​ എക്സിബിഷൻ സെന്‍ററിലെ അക്ഷര നഗരിയിലേക്ക്​ ഒഴുകിയത്​. വാർത്താവിതരണ മന്ത്രിയും മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രധാന കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയുടെ കാർമികത്വത്തിലാണ്​ സമാപന പരിപാടികൾ നടന്നത്​. 32 രാജ്യങ്ങളിൽനിന്നുള്ള 847 പ്രസാധക സ്ഥാപനങ്ങളായിരുന്നു മേളയിൽ അറിവിന്‍റെ വാതായാനങ്ങൾ തുറന്ന്​ പുസ്തകങ്ങൾ ഒരുക്കിയിരുന്നതെന്ന്​ പുസ്തകമേളയുടെ ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹി പറഞ്ഞു. കുട്ടികളടക്കമുള്ള പുതുതലമുറയുടെ സാന്നിധ്യം മേളക്ക്​ തിളക്കം കൂട്ടുന്നതായി. കുട്ടികൾക്കായി ഒരുക്കിയിരുന്ന കോർണറുകളിൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്​.

പരിപാടിയുടെ ഭാഗമായി നടന്ന വിവിധ സെമിനാറുകളിലും ചർച്ചകളിലും ധാരാളം കുടുംബങ്ങൾ പങ്കെടുത്തു. 130 ഓളം വൈവിധ്യമാർന്ന പരിപാടികളും കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന സാംസ്കാരിക പരിപാടികളാലും സമ്പന്നമായിരുന്നു മേള. ​പുസ്​തോകത്സവത്തിന്‍റെ വിവരങ്ങൾ പുറംലോകത്തെത്തിക്കാൻ ​വിദേശമാധ്യമ പ്രവർത്തകരും എത്തിയിരുന്നു. വിവിധ ദൃശ്യ, അച്ചടി, ശ്രാവ്യ മാധ്യമങ്ങളിലൂടെ സുൽത്താനേറ്റിന്‍റെ ക്രിയാത്മകമായ മുഖം ഇതിലൂടെ പുറം ലോകത്തെത്താൻ സഹായകമാവുകയും ചെയ്തു. ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും നടന്നു. ദാഹിറയായിരുന്നു​ ഈ വർഷത്തെ അതിഥി ഗവർണറേറ്റ്​. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്ന​ പ്രത്യേക പവിലിയനും പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതായി. മേളയിലെത്തുന്ന സന്ദർശകരെ വഴി കാട്ടാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിരുന്നു​. ഇത്​ പവിലിയനിൽ എത്തുന്നവർക്ക്​ ഏറെ ഉപകാരപ്രദമായി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMuscat International book fest
News Summary - Muscat international book festival
Next Story