മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽനിന്ന്
മസ്‌കത്ത്: മാർച്ച് 26 മുതൽ ഏപ്രിൽ അഞ്ചു വരെ നടക്കാനിരുന്ന 30-ആമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേള മാറ്റിവെച്ചതായി ഇൻഫർമേഷൻ വകുപ്പു മന്ത്രിയും മേളയുടെ മുഖ്യ സമിതിയുടെ ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹർസി അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സമഗ്രമായ വിലയിരുത്തയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പ്രാദേശികവും അന്താരാഷ്ട്രവുമായ സാംസ്കാരിക വേദികളിൽ പ്രമുഖ സ്ഥാനമുള്ള ഈ മേള ഏറ്റവും മികച്ച സാഹചര്യങ്ങളിൽ സംഘടിപ്പിക്കണമെന്നതിനാലാണ് തീയതി മാറ്റുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേളയും അനുബന്ധ ബൗദ്ധിക-സാംസ്കാരിക പരിപാടികളും വിജയകരമായി നടത്താൻ മികച്ച സംഘാടനവും ലോജിസ്റ്റിക് സംവിധാനവും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

