Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്‌​ക​ത്ത്...

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഫെ​ബ്രു​വ​രി 22 മു​ത​ല്‍

text_fields
bookmark_border
മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഫെ​ബ്രു​വ​രി 22 മു​ത​ല്‍
cancel

മ​സ്ക​ത്ത്​: വാ​യ​ന​യു​ടെ വ​സ​ന്ത​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള വ​രു​ന്നു. അ​ടു​ത്ത​വ​ർ​ഷം ഫെ​ബ്രു​വ​രി 22 മു​ത​ല്‍ മാ​ര്‍ച്ച് നാ​ലു​വ​​​രെ​യാ​യി​രി​ക്കും​ പു​സ്ത​ക​മേ​ള ന​ട​ക്കു​ക​യെ​ന്ന്​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പു​തു​മ​യോ​ടെ​യാ​യി​രി​ക്കും മേ​ള ന​ട​ക്കു​ക​യെ​ന്നും മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ലാ​ഹ് ബി​ന്‍ നാ​സി​ര്‍ അ​ല്‍ ഹ​ര്‍റാ​സി പ​റ​ഞ്ഞു.

കോ​വി​ഡ്​ വി​ട്ടൊ​ഴി​ഞ്ഞ ആ​ശ്വാ​സ​ത്തെ തു​ട​ർ​ന്ന്​ ഈ ​വ​ർ​ഷം വി​പു​ല​മാ​യ രീ​തി​യി​ൽ പു​സ്ത​ക​മേ​ള ന​ട​ന്നി​രു​ന്നു. വാ​യ​ന​ക്കാ​രി​ൽ​നി​ന്നും പ്ര​സാ​ധ​ക​രി​ൽ​നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു മേ​ള​ക്ക്​ ല​ഭി​ച്ചി​രു​ന്ന​ത്. മ​ല​യാ​ളം, അ​റ​ബി, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും മേ​ള​യി​ലു​ണ്ടാ​കും. ച​രി​ത്രം, സാ​ഹി​ത്യം, ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ള്‍, ക​വി​താ​സ​മാ​ഹാ​രം, സം​സ്‌​കാ​രം, മ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ള്‍ കൊ​ണ്ട് സ​മ്പ​ന്ന​മാ​കും പു​സ്ത​ക​മേ​ള. എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍ച്ച​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. എ​ഴു​ത്തു​കാ​രു​ടെ സം​ഗ​മ​ങ്ങ​ളും ന​ട​ക്കും. പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും മേ​ള​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat International Book Fair
News Summary - Muscat International Book Fair from February 22
Next Story