Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്‌​ക​ത്ത്...

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള ഫെ​ബ്രു​വ​രി 23 മു​ത​ൽ

text_fields
bookmark_border
മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള ഫെ​ബ്രു​വ​രി 23 മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: വാ​യ​ന​യു​ടെ ന​വ​വ​സ​ന്ത​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള ഫെ​ബ്രു​വ​രി 23 മു​ത​ൽ ന​ട​ക്കും. ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യും മ​സ്‌​ക​ത്ത് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബു​ക്ക് ഫെ​യ​ർ മെ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡോ.​അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​റ​സ്സി അ​റി​യി​ച്ചു. മാ​ർ​ച്ച്​ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന മേ​ള കോ​വി​ഡ്​ അ​വ​ലോ​ക​ന സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ത്തു​ക. ലോ​ക​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രും പ്ര​സാ​ധ​ക​രും മേ​ള​യി​ൽ പ​​​ങ്കെ​ടു​ക്കും. 1992ൽ ​ആ​രം​ഭി​ച്ച മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ 26ാമ​ത്​ പ​തി​പ്പാ​ണ്​ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

അ​റ​ബി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും മേ​ള​യി​ലു​ണ്ടാകും. ച​രി​ത്രം, സാ​ഹി​ത്യം, ക​ഥ സ​മാ​ഹാ​ര​ങ്ങ​ള്‍, ക​വി​താ സ​മാ​ഹാ​രം, സം​സ്‌​കാ​രം, മ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ള്‍കൊ​ണ്ട് സ​മ്പ​ന്ന​മാ​കും പു​സ്ത​ക മേ​ള. എ​ഴു​ത്താ​കാ​രും സാ​ഹി​ത്യ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍ച്ച​ക​ളും സെ​മി​നാ​റു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. ഒ​മാ​നി എ​ഴു​ത്തു​കാ​രു​ടെ സം​ഗ​മ​ങ്ങ​ളും സം​സ്​​കാ​കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. പു​തി​യ പു​സ്ത​ക​ങ്ങ​ളും മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങി​യേ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​ക​മ്മി​റ്റി കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യ​തി​നാ​ൽ സം​സാ​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും മ​റ്റും കൂ​ടു​ൽ ആ​ളു​ക​ൾ സം​ബ​ന്ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. ര​ണ്ട്​ ഡോ​സ്​ വാ​ക്സി​ന​ട​ക്ക​മെ​ടു​ത്ത്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatInternational Book Fair
News Summary - Muscat International Book Fair from Feb 23
Next Story