മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 23 മുതൽ
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുമായി ബന്ധപ്പെട്ട് നടന്ന തയാറെടുപ്പ് യോഗം
മസ്കത്ത്: വായനയുടെ വസന്തം തീർത്ത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 23 മുതൽ നടക്കും. മേയ് രണ്ടുവരെ നടക്കുന്ന മേളയിൽ വടക്കൻ ശർഖിയയായിരിക്കും അതിഥി ഗവർണറേറ്റ്. വടക്കൻ ശർഖിയയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ചരിത്ര സ്ഥലങ്ങൾ, നിക്ഷേപ സാധ്യതകൾ, ടൂറിസം ആകർഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരമുണ്ടാകും. പുസ്തകമേളയുടെ വിവിധ വശങ്ങൾ തയാറെടുപ്പ് യോഗത്തിൽ ചർച്ച ചെയ്തു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി ലക്ഷകണക്കിന് പുസ്തകങ്ങളാണ് ഒരുക്കുക. നാടക പ്രദർശനങ്ങൾ, ശിൽപശാലകൾ, ഭാഷാ കോർണർ, കുട്ടികളുടെ മ്യൂസിയം കോർണർ, ഗ്രീൻ കോർണർ എന്നിവയുൾപ്പെടെ പ്രത്യേക വിഭാഗങ്ങളും ഉണ്ടാകും. ഒമാനിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രസാധകരും മേളയുടെ ഭാഗമായെത്തും.

