മസ്കത്ത് ഇന്ത്യൻ എംബസി ഓൺലൈൻ ഓപൺ ഹൗസ് 18ന്
text_fieldsമസ്കത്ത്: കോൺസുലാർ, പാസ്പോർട്ട്, വിസ, വെൽഫെയർ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസി ഓൺലൈൻ ഓപൺ ഹൗസ് സംഘടിപ്പിക്കും.
ഏപ്രിൽ 18ന് രണ്ട് മണിക്കായിരിക്കും പരിപാടി. പങ്കെടുക്കാനായി https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എന്ന ഗൂഗിൾഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഓപൺ ഹൗസ് തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് പരിപാടിയുടെ ഓൺലൈൻ ലിങ്ക് അയച്ച് നൽകുന്നതായിരിക്കും.
ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലും പരിപാടിയിൽ വിഷയങ്ങൾ അവതരിപ്പിക്കാം. പുറത്തുപറയാൻ പറ്റാത്ത വല്ല വിഷയങ്ങളും ഉണ്ടെങ്കിൽ amb.muscat@mea.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്. സബ്ജക്റ്റ് ഹെഡറിൽ ‘Sensitive/ For MEA GOI Eyes only/ for: Open House: cpvwr’ എന്ന് എഴുതുകയുവേണം.
ഇങ്ങനെ കിട്ടുന്നവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവിഷി ബെഹൽ, എഫ്.എസ് (കോൺസുലർ) ഹേമന്ത് ഷിർസാറ്റി എന്നിവർ പങ്കെടുക്കും. കോൺസുലർ, പാസ്പോർട്ട്, വിസ, വെൽഫെയർ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നിർദേശങ്ങൾ എന്നിവ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

