പാരമ്പര്യമറിഞ്ഞ് ചരിത്രവഴികളിലൂടെ; മസ്‌കത്ത് ഹെറിറ്റേജ് റൺ നവംബർ ആറിന്
text_fieldsമസ്‌കത്ത്: തലസ്ഥാന നഗരിയുടെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളെയും സാംസ്കാരിക പൈതൃകത്തെയും പരിചയപ്പെടുത്തുന്നതിനായി മസ്കത്ത് ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നു. നവംബർ ആറിന് നടക്കുന്ന പരിപാടി കായികവും ചരിത്രവും വിനോദസഞ്ചാരവും കോർത്തിണക്കുന്നതായിരിക്കും.മസ്‌കത്തിലെ ചരിത്രസ്മാരകങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
സാധാരണ ഓട്ടമത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി നഗരത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.വിവിധ പ്രായക്കാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടി മസ്‌കത്തിന്റെ സാംസ്കാരിക പൈതൃകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കാനും സഹായകമാകും.നവംബർ ആറിന് രാവിലെ 5.30 മുതൽ 11.30 വരെയാണ് പരിപാടി. അൽ ആലം കൊട്ടാരത്തിന് സമീപത്തെ നാഷനൽ മ്യൂസിയം പാർക്കിങ് ഏരിയയാണ് സംഗമകേന്ദ്രം. രജിസ്‌ട്രേഷനായി https://experienceoman.om/events/muscat-heritage-run സന്ദർശിക്കുക .

