റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് പുറത്ത് മരം നടൽ; മാർഗനിർദേശങ്ങളുമായി മസ്കത്ത് ഗവർണറേറ്റ്
text_fieldsമസ്കത്ത്: റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് പുറത്ത് മരം നടുന്നതിനുള്ള മാർഗനിർദേശങ്ങൾ മസ്കത്ത് ഗവർണറേറ്റ് പുറത്തിറക്കി. നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കുമെന്നും മുന്നറിയിപ്പ്. റെസിഡൻഷ്യൽ അതിർത്തിക്കുപുറത്ത് ഏതെങ്കിലും മരങ്ങൾ നടുന്നതിന് മുമ്പ് പെർമിറ്റ് ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി മരം നട്ടാൽ 100 റിയാലിന്റെ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തുമെന്നും മസ്കത്ത് ഗവർണറേറ്റ് പറയുന്നു. നിയമലംഘനം നിർബന്ധമായും നീക്കം ചെയ്യുമെന്നും അധികൃതർ താമസക്കാരെ ഓർമിപ്പിച്ചു. പച്ചപ്പുകൊണ്ട് ചുറ്റുപാടുകൾ മനോഹരമാക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ അവരുടെ പ്ലോട്ടിനുപുറത്ത് ഏതെങ്കിലും മരം നടുന്നതിന് പെർമിറ്റിന് അപേക്ഷിക്കണം. പെർമിറ്റിന് റിയാലായിരിക്കും സേവന ഫീസ്. ഇതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ സനദ് സർവിസ് സെന്റർ വഴി അപേക്ഷിക്കാം.
സുരക്ഷിതവും നിയമപരവുമായ നടീൽ ഉറപ്പാക്കാൻ
- നിങ്ങളുടെ പ്ലോട്ടിന് തൊട്ടടുത്തുള്ള നടപ്പാതയിൽ മാത്രം നടുക, (ഔദ്യോഗിക അംഗീകാരം നേടിയതിനുശേഷം മാത്രം)
- തെരുവിൽനിന്ന് കുറഞ്ഞത് മൂന്ന് മീറ്റർ അകലം പാലിക്കുക.
- നടപ്പാതക്കും താമസ സ്ഥലത്തിന്റെ അതിർത്തിക്കും ഇടയിൽ 0.5 മീറ്റർ അകലം പാലിക്കുക
- അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കാത്ത, അനുയോജ്യമായ വലിപ്പമുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുക.
- ഇടുങ്ങിയ നടപ്പാതകളിൽ (6 മീറ്ററിൽ താഴെ), തെരുവിന്റെ അരികിൽനിന്ന് നാല് മീറ്ററിൽ കൂടുതൽ അകലെ മരങ്ങൾ നടരുത്
- വാദികൾക്ക് അഭിമുഖമായുള്ള ഭാഗത്ത് നടാൻ അനുവാദമുണ്ട്. നടപ്പാതകൾക്കും സേവനങ്ങൾക്കുമായി കുറഞ്ഞത് 3 മീറ്റർ ക്ലിയറൻസ് ഉണ്ടായിരിക്കണം.
ഇനിപ്പറയുന്ന സ്ഥലങ്ങളിൽ മരം നടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
- കാർ പ്രവേശന പാത
- വലത് കോണിൽ രണ്ട് പ്ലോട്ടുകൾക്കിടയിൽ പങ്കിട്ട മുൻഭാഗം
- പൊതു യൂട്ടിലിറ്റി സോണുകൾക്ക് സമീപമുള്ള സ്ഥലങ്ങൾ
- ഔദ്യോഗിക സർവേ പ്ലാനിൽ നിർവചിച്ചിട്ടില്ലാത്ത ഒരു കെട്ടിടത്തിന്റെ തുറന്ന വശങ്ങൾ
- പൊതു സേവന ലൈനുകളോ ഇലക്ട്രിക്കൽ സമുച്ചയങ്ങളോ ഉള്ള പ്രദേശങ്ങൾ
ലാൻഡ്സ്കേപ്പിങ് പ്രദേശങ്ങൾക്ക് ചുറ്റും വേലി കെട്ടൽ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. വേലി കെട്ടുന്നതിന് സ്ഥിരമായ വസ്തുക്കളുടെ ഉപയോഗം അനുവദനീയമല്ല. 50 സെന്റിമീറ്ററിൽ കൂടാത്ത ഉയരമുള്ള വേലികളായിരിക്കണം
നഗര പരിസ്ഥിതിയുടെ പച്ചപ്പ് വർധിപ്പിക്കുമ്പോൾ, അനധികൃത നടീലും വേലികെട്ടലും അപകടങ്ങൾ സൃഷ്ടിക്കുകയും പൊതുസേവനങ്ങൾ ലഭ്യമാകുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് മസ്കത്ത് ഗവർണറേറ്റ് ഊന്നിപ്പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും സംഘടിത നഗര ലാൻഡ്സ്കേപ്പിങ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഗവർണറേറ്റിന്റെ കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

