മസ്കത്ത്: വൈവിധ്യമാർന്ന കാഴ്ചകളുമായി മസ്കത്ത് ഫെസ്റ്റിവൽ വേദികൾ സജീവം. വെള ്ളി, ശനി ദിവസങ്ങളിലായി മലയാളികളടക്കം നിരവധിപേരാണ് അമിറാത്തിലെയും നസീം ഗാർഡന ിലെയും ഉത്സവ വേദികളിൽ എത്തിയത്. അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായ കലാകാരന്മാർ ഫെ സ്റ്റിവൽ വേദികളിൽ നടക്കുന്ന പരിപാടികളിൽ പെങ്കടുക്കുന്നുണ്ട്.
സ്പെയിനിൽനി ന്നുള്ള സ്പിൽറ്റ് വാക്കേഴ്സ്, റഷ്യയിൽനിന്നുള്ള ഫയർ ജേഗ്ലഴ്സ്, ഇന്ത്യയിൽനിന്നു ള്ള ഡാൻസർമാർ, വിയറ്റ്നാമിൽനിന്നുള്ള ബൈക്ക് അഭ്യാസികൾ തുടങ്ങിയവരാണ് കാണികൾക് ക് വിസ്മയ കാഴ്ചയൊരുക്കുന്നത്. ഒമാനി കലാകാരന്മാർ വിവിധ വേദികളിൽ നാടോടി നൃത്തവും അവതരിപ്പിക്കുന്നുണ്ട്.
നസീം ഗാർഡനിലാണ് 12 അംഗ ഇന്ത്യൻ സംഘം നാടോടിനൃത്തം അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത നൃത്തരൂപങ്ങൾ വൈവിധ്യത്തോടെയാണ് സംഘം അവതരിപ്പിക്കുന്നത്. ദിവസവും രാത്രി എട്ടിന് നടക്കുന്ന വെടിക്കെട്ട് കാണാനും നിരവധി പേർ എത്തുന്നുണ്ട്. നസീം ഗാർഡനിലെ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രങ്ങൾ സന്ദർശകരെ ആകർഷിക്കുന്നുണ്ട്. 30ഒാളം റൈഡുകളാണ് നസീം ഗാർഡനിൽ ഇക്കുറി ഒരുക്കിയിരിക്കുന്നത്.
നാലെണ്ണം മുതിർന്നവർക്ക് മാത്രമുള്ളതാണ്. സ്ലിങ് ഷോട്ട്, മിയാമി ഡോൾഫിൻ, ക്രാസി ഡാൻസ്, ഡാഷിങ് കാർ, അമൂർ എക്സ്്പ്രസ്, വാകി വാം, ഇൻഫ്ലാറ്റബ്സ്, വാട്ടർ ബോട്ട് എന്നിവ ഇവയിൽ ചിലതാണ്. ഒരു റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്.
ഒമാെൻറ ഇന്നലെകളെയും ഇന്നിനെയും കോർത്തിണക്കുന്ന പൈതൃക ഗ്രാമങ്ങളും കാണികൾക്ക് പ്രിയങ്കരമാണ്. ഒമാെൻറ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും അതേരീതിയിൽ പൈതൃകഗ്രാമങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നു. പരമ്പരാഗത കൃഷിരീതി, പഴയ കാലത്തെ ജലസേചന രീതികൾ, മുൻകാലങ്ങളിൽ നിർമിച്ചിരുന്ന കരകൗശല ഉൽപന്നങ്ങൾ എന്നിവ ഹെറിേറ്റജ് ഗ്രാമത്തിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.
ഒമാനിലെ നിരവധി കരകൗശല വിദഗ്ധരും ഉത്സവത്തിന് എത്തിയിട്ടുണ്ട്. ഇൗന്തപ്പന ഒാലകളിൽനിന്നും മറ്റും നിരവധി ഇനങ്ങൾ ഇവർ തത്സമയം നിർമിക്കുന്നുണ്ട്. 20 വിലായത്തുകളിൽനിന്നുള്ള കലാകാരന്മാരും പ്രതിനിധികളുമാണ് അൽ അമിറാത്തിലുള്ളത്.
30 ദിവസം നീളുന്ന ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ മസ്കത്ത് ഫെസ്റ്റിവൽ വരുംദിവസങ്ങൾ കൂടുതൽ സജീവമാവും. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥ മസ്കത്ത് ഫെസ്റ്റിവലിെൻറ അനുകൂല ഘടകമാണ്. ഖുറം ആംഫി തിയറ്ററിൽ ഗൾഫ് മാധ്യമം ‘ഹാർേമാണിയസ് കേരള’ അടക്കം നിരവധി പരിപാടികൾ അരങ്ങേറും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2019 4:38 AM GMT Updated On
date_range 2019-06-20T18:29:58+05:30വൈവിധ്യത്തിെൻറ കാഴ്ചകൾ; മസ്കത്ത് ഫെസ്റ്റിവൽ വേദികൾ സജീവം
text_fieldsNext Story