അറ്റകുറ്റപ്പണി പൂർത്തിയായി: മസ്കത്ത് എക്സ്പ്രസ് വേ ഭാഗികമായി തുറന്നു
text_fieldsമസ്കത്ത്: അറ്റകുറ്റപ്പണി പൂർത്തിയാക്കി മസ്കത്ത് എക്സ്പ്രസ് വേ ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്തതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മദീനത്ത് അൽ ഇല്ലം പാലം ഇൻറർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെൻറർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ ഒന്നുവരെ മത്രയിലേക്ക് പോകുന്ന മസ്കത്ത് എക്സ്പ്രസ് വേയുടെ ഭാഗമാണ് ഗതാഗതത്തിനായി വീണ്ടും തുറന്നത്. റോയൽ ഒമാൻ പൊലീസ് ട്രാഫിക്കുമായി സഹകരിച്ചാണ് ഗതാഗത ക്രമീകരണങ്ങൾ വരുത്തിയതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സുരക്ഷാ നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പാലിച്ചതിനും മുനിസിപ്പാലിറ്റി എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

