Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്ത് എക്‌സ്പ്രസ് വേ വികസനം നവംബറോടെ തുടങ്ങും

text_fields
bookmark_border
മസ്‌കത്ത് എക്‌സ്പ്രസ് വേ വികസനം നവംബറോടെ തുടങ്ങും
cancel

മസ്‌കത്ത്: മസ്‌കത്ത് എക്‌സ്പ്രസ് വേ വികസന പ്രവർത്തനങ്ങൾ നവംബറോടെ ആരംഭിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‌വാലി. നിർമാണം മൂലമുണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് കുറക്കാൻ ചില സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ട്.

പദ്ധതി നടപ്പാക്കുന്നതിനിടയിലെ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും നിർമാണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതും ഉൾപ്പെടെയുള്ള നടപടികളാണ് പരിഗണിക്കുന്നത്. ചില സ്ഥാപനങ്ങളുടെ ഓഫിസ് സമയത്തിൽ മാറ്റം വരുത്താനുള്ള പഠനം പൂർത്തിയായിട്ടില്ലെന്നും അന്തിമ തീരുമാനങ്ങൾ സംബന്ധിച്ച് ഇപ്പോൾ വിശദാംശങ്ങൾ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഖുറം നാചുറൽ പാർക്ക് ഇന്റർചേഞ്ച് മുതൽ ഹൽബാൻ വരെയും ബാത്തിന എക്‌സ്പ്രസ് വേയുമായുള്ള ബന്ധിപ്പിക്കൽ ഉൾപ്പെടെയുമാണ് വികസന പദ്ധതി. 157.2 ദശലക്ഷത്തിലധികം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കരാർ നൽകിയിട്ടുണ്ട്. നിർമാണം ആരംഭിക്കുന്നതിനുള്ള അറിയിപ്പും കരാറുകാരന് കൈമാറിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story