മസ്കത്ത് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവക സുവർണ ജൂബിലി ആഘോഷ സമാപനം ഇന്ന്
text_fieldsമസ്കത്ത് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവക സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ
പ്രദർശനം വിശിഷ്ടാതിഥികൾ നോക്കിക്കാണുന്നു
മസ്കത്ത്: മസ്കത്ത് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവകയുടെ സുവർണജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിന് വ്യാഴാഴ്ച വൈകീട്ട് തുടക്കമായി. സമാപന ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് 4.30ന് സംഘടിപ്പിക്കുന്ന ജൂബിലി റാലിയോടെ പരിപാടികൾക്ക് തുടക്കമാവും.
വൈകീട്ട് അഞ്ചിന് റൂവി സി.എസ്.ഐ സെന്റ് ജെയിംസ് ദേവാലയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സി.എസ്.ഐ. മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യാതിഥിയായി അധ്യക്ഷതവഹിക്കും. തിരുവല്ല എം.എൽ.എ. അഡ്വ. മാത്യു ടി. തോമസ്, മധ്യകേരള മഹാഇടവക സ്ത്രീജനസംഘം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. മസ്കത്തിലെ വിവിധ സഭകളുടെയും സാമൂഹിക സംഘടനകളുടെയും നേതാക്കൾ ആശംസ അർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

