വിദേശികളുടെ താമസസ്ഥലങ്ങളിൽ മസ്കത്ത് നഗരസഭ റെയ്ഡ് നടത്തി
text_fieldsവിദേശികൾ അനധികൃതമായി ഭക്ഷണം തയാറാക്കി വിൽപന നടത്തുന്ന സ്ഥലങ്ങളിലൊന്ന്
മസ്കത്ത്: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മസ്കത്ത് നഗരസഭ വിദേശികളുടെ താമസസ്ഥലങ്ങളിൽ റെയ്ഡ് നടത്തി. സീബിൽ അനധികൃതമായി ഭക്ഷണം തയാറാക്കി വിൽപന നടത്തുകയും മുട്ട വൃത്തിഹീനമായ അന്തരീക്ഷത്തിൽ ശേഖരിച്ച് വെക്കുകയും ചെയ്തിരുന്ന വീടുകളിലാണ് പരിശോധന നടത്തിയത്. സാധനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
റിയൽ എസ്റ്റേറ്റ് നിയമ ലംഘനവുമായി ബന്ധപ്പെട്ടും സീബിൽ പരിശോധന നടന്നു. റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെയാണ് വിദേശ തൊഴിലാളികൾ കൂട്ടമായി താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്.നഗരസഭ നിയമപ്രകാരം ജനവാസ മേഖലകളിൽ വിദേശികളായ ബാച്ച്ലർ തൊഴിലാളികൾ താമസിക്കാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

