മസ്കത്ത് ഏരിയ ട്രാഫിക് സ്റ്റഡി 2025; ഗതാഗത സര്‍വേ പൂര്‍ത്തിയാക്കി
text_fieldsമസ്കത്ത് മുനിസിപ്പാaലിറ്റിയുടെ കീഴില്‍ നടന്ന ‘ഏരിയ ട്രാഫിക് സ്റ്റഡി’യുടെ ഭാഗമായി
നടന്ന സർവേയിൽനിന്ന്
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ കീഴില്‍ നടന്നുവന്ന ഏരിയ ട്രാഫിക് സ്റ്റഡി 2025ന്റെ ഭാഗമായുള്ള സമഗ്ര ഗതാഗത സര്‍വേകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. തലസ്ഥാനത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു ഏരിയ ട്രാഫിക് സ്റ്റഡി നടത്തിയിരുന്നത്. ഗവര്‍ണറേറ്റിലെ ആറ് വിലായത്തുകളിലുമായി വിപുലമായ ട്രാഫിക്, മൊബിലിറ്റി കണക്കെടുപ്പാണ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
54 സ്ഥലങ്ങളിൽ ഓട്ടോമേറ്റഡ് ട്രാഫിക് കണക്കെടുപ്പ്, 88 ജങ്ഷനുകളിൽ ട്രാഫിക് ചലന കണക്കെടുപ്പ്, 21 ഇന്റർചേഞ്ചുകളിൽ ഇന്റർചേഞ്ച് ടേണിങ് കണക്കെടുപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. യഥാർഥ യാത്ര സമയങ്ങളും തിരക്കും വിലയിരുത്തുന്നതിന് ആറ് പ്രധാന റൂട്ടുകളിലായി യാത്ര സമയ സർവേകൾ നടത്തി.
കൂടാതെ, ഒറിജിന്‍ ഡെസ്റ്റിനേഷന്‍ യാത്ര സര്‍വേകള്‍ രണ്ടര ലക്ഷം പേരില്‍ നിന്ന് ഡേറ്റ ശേഖരിച്ചു.
ഗതാഗത രീതികളോടുള്ള പൊതുജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിനായി 17 സ്ഥലങ്ങളില്‍ മുന്‍ഗണന സര്‍വേ നടത്തി. പാര്‍ക്കിങ് ആവശ്യകതയും ഉപയോഗവും വിലയിരുത്തുന്നതിനായി ഏഴ് പ്രധാന സ്ഥലങ്ങളില്‍ പൊതു പാര്‍ക്കിങ് സര്‍വേകള്‍ നടത്തി.
ഭാവിയിലെ ഗതാഗത ആസൂത്രണത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും സഹായിക്കുന്ന, റോഡ് ശൃംഖലയെ കുറിച്ച് ശാസ്ത്രീയവും കൃത്യവുമായ വിലയിരുത്തലിനെ പിന്തുണക്കുന്ന ഫീല്‍ഡ് ഡേറ്റയാണ് സര്‍വേയിലൂടെ ശേഖരിച്ചതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ഡ്രോണ്‍ ഉള്‍പ്പെടെ സാങ്കേതിക സഹകരണങ്ങളും ഏരിയ ട്രാഫിക് സ്റ്റഡിയുടെ ഭാഗമായി ഉപയോഗപ്പെടുത്തിയിരുന്നു. ഭാവിയിലെ ഗതാഗത ആസൂത്രണത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും സഹായിക്കുന്ന, റോഡ് ശൃംഖലയെ കുറിച്ച് ശാസ്ത്രീയവും കൃത്യവുമായ വിലയിരുത്തലിനെ പിന്തുണക്കുന്ന ഫീൽഡ് ഡേറ്റയാണ് ഈ സംരംഭം ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

