മസ്കത്ത്, ദുകം വിമാന താവളങ്ങളിൽ പരിശോധന
text_fieldsവിമാനത്താവളത്തിൽ പരിശോധനക്ക് എത്തിയ സിവിൽ ഏവിയേഷൻ അതോറിറ്റി ഉദ്യോഗസ്ഥർ
മസ്കത്ത്: വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി പരിശോധിച്ചു. മസ്കത്ത്, ദുകം വിമാനത്താവളങ്ങളിലും ദുകമിലേക്കുള്ള വിമാനത്തിലുമായിരുന്നു പരിശോധന.
കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ എത്രമാത്രം പാലിക്കുന്നുണ്ടെന്നത് സംബന്ധിച്ചായിരുന്നു പരിശോധനയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി ചേർന്ന് വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

