മുസന്ന സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ്: മുസന്ന ക്രിക്കറ്റ് ക്ലബ് ജേതാക്കൾ
text_fieldsമുസന്ന സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ
മുസന്ന ക്രിക്കറ്റ് ക്ലബ്
മസ്കത്ത്: മുസന്ന സ്ട്രൈക്കേഴ്സ് അഞ്ചാമത് ക്രിക്കറ്റ് ടൂർണമെന്റിൽ മുസന്ന ക്രിക്കറ്റ് ക്ലബ് (എം.സി.സി) ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ സെന്ന മസ്കത്തിനെ എട്ടു വിക്കറ്റിനാണ് തോൽപ്പിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സെന്ന മസ്കത്ത് നിശ്ചിത ആറ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എം.സി.സി 12 ബാളുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫീനിക്സ് 11ന്റെ സബൂറിനെയും ഫൈനലിലെ താരമായി എം.സി.സിയുടെ ഖമർനെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

