നികുതിയിളവ് മുസന്ദമിലെ ടൂറിസം മേഖലക്ക് ഉണർവേകും
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് പ്രഖ്യാപിച്ച നികുതിയിളവ് മുസന്ദം ഗവർണറേറ്റിലെ ടൂറിസം മേഖലയുടെ വളർച്ചക്ക് വഴിയൊരുക്കുമെന്ന് വിലയിരു ത്തൽ. സുൽത്താെൻറ ഉത്തരവ് പ്രകാരം മുസന്ദം ഗവർണറേറ്റിലെ പുതിയ ടൂറിസം നിക്ഷേപങ്ങൾ ക്ക് പ്രവർത്തനമാരംഭിച്ച് ആദ്യ പത്തുവർഷ കാലയളവിൽ 15 ശതമാനമുള്ള കമ്പനികളുടെ വ രുമാന നികുതി നൽകേണ്ടതില്ല. പ്രോജക്ടിെൻറ നിർമാണത്തിനായുള്ള കെട്ടിട നിർമാണ സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവക്കുള്ള കസ്റ്റംസ് നികുതിയും നാലു ശതമാനം ടൂറിസം നികുതിയും ആദ്യ പത്തുവർഷ കാലയളവിലേക്കുള്ള നഗരസഭാ നികുതിയും ഒഴിവാക്കി നൽകിയിട്ടുണ്ട്.
നികുതിയിളവ് ബാധകമായ 32 സ്ഥലങ്ങൾ ടൂറിസം നിക്ഷേപ പദ്ധതികൾക്കായി നൽകുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ മഹ്റസി പറഞ്ഞു. ഇവ നിക്ഷേപകർക്ക് നൽകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ്. 16 സ്ഥലങ്ങൾ കൂടി നികുതിയിളവിനായി സമർപ്പിച്ചിട്ടുണ്ട്. മുസന്ദം മേഖലയുടെ ടൂറിസം വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ വളർച്ച ഒമാെൻറ നയമാണെന്നും അദ്ദേഹം പറഞ്ഞു. മുസന്ദമിലെ ടൂറിസം നിക്ഷേപങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനെ ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് മെംബർ റായിദ് അൽ െഷഹിയും അഭിനന്ദിച്ചു.
ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും വൻ പുരോഗതിയുണ്ടാക്കാൻ ഇതുവഴി കഴിയും. മുസന്ദമിൽ എത്തുന്ന സഞ്ചാരികൾ ഇതുവഴി കൂടും. മുസന്ദം 2040 പദ്ധതിയുടെ ലക്ഷ്യങ്ങൾ നേടാനും പുതിയ ഉത്തരവ് സഹായമാവുമെന്നും അൽ ഷെഹി പറഞ്ഞു. ഗവർണറേറ്റിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് മുസന്ദത്തിലേക്ക് കടൽവഴിയും വിമാനമാർഗവും എത്തുന്നവർക്ക് ഒാൺ അറൈവൽ വിസ പരിഗണിക്കണം. യു.എ.ഇയുമായി സഹകരിച്ച് സംയുക്ത വിസ നൽകുന്ന കാര്യവും പരിഗണിക്കണം. യു.എ.ഇയുമായി സഹകരിച്ച് സംയുക്ത ടൂറിസം പദ്ധതികളും നടപ്പാക്കണം. ഒമാനിലെയും അയൽരാജ്യങ്ങളിലെയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി വിനോദ സഞ്ചാര േകന്ദ്രങ്ങൾ മുസന്ദമിൽ ഉണ്ടെന്നും അൽ ഷെഹി പറഞ്ഞു.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിശ്രമിക്കാനും ഏറ്റവും അനുയോജ്യമായ വിനോദ സഞ്ചാര േകന്ദ്രമാണ് മുസന്ദമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
