മുസന്ദം വിന്റർ പ്രോഗ്രാം ക്രിക്കറ്റ് ടൂർണമെന്റും കുട്ടികൾക്കുള്ള പരിപാടികളും സംഘടിപ്പിച്ചു
text_fieldsമുസന്ദം വിന്റർ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടികളിൽനിന്ന്
ഖസബ്: മുസന്ദം മുനിസിപ്പാലിറ്റിയുടെ കീഴിൽ നടന്നുവന്ന വിന്റർ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ കിഡ്സ് പ്രോഗ്രാകമുകളും ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ് എന്നീ പ്രാദേശിക ടീമുകളുടെ ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിച്ചു.
മുസന്ദം മുനിസിപ്പാലിറ്റിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് സൈഫ് അൽ ജാബിരി, ഖസബ് മുനിസിപ്പാലിറ്റി മാനേജർ- സാലിം മുഹമ്മദ് അൽ റിബിയായീ, ബുഖ മുനിസിപ്പാലിറ്റി മാനേജർ അലി മുഹമ്മദ് ഹസ്സൻ അൽ ഷെഹി, ഇവന്റ് ആൻഡ് അവയർനസ് ഡിപ്പാർട്മെന്റ് മാനേജർ ഫൗസിയ അബ്ദുല്ലഹ് അൽ ഷെഹി, അസിസ്റ്റന്റ് മാനേജർ ഖസബ് മുനിസിപ്പാലിറ്റി ഹാമദ് ഇബ്രാഹിം അൽ ഷെഹി, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അബു ഹുസൈൻ, പാകിസ്ഥാൻ കൗൺസിലർ ഏജന്റ് അഈദ് ഷാ, പ്രോഗ്രാം കൺവീനർ ജാഫർ, കോർഡിനേറ്റർ ഇസ്റാർ, ടൂർണമെന്റ് കോർഡിനേറ്റർസ് ബാസിത്, ഷബീർ, അഫ്സൽ, ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

