മുസന്ദം ട്രയാത്ത്ലൺ ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsമുസന്ദം ട്രയാത്ത്ലൺ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട്
ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുസന്ദം ശാഖ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ട്രയാത്ത്ലൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി. വ്യാഴാഴ്ച കുട്ടികളുടെ മത്സരത്തോടെയാണ് ട്രയത്ത്ലൺ ആരംഭിച്ചത്. തുടർന്ന് 10 കിലോമീറ്റർ ട്രയൽ റണ്ണും നടന്നു. വെള്ളിയാഴ്ച 21 കിലോമീറ്റർ ഹാഫ് മാരത്തണും അരങ്ങേറും.
ശനിയാഴ്ച നടക്കുന്ന പ്രധാന മത്സരത്തിൽ 1.5 കിലോമീറ്റർ നീന്തൽ, 30 കിലോമീറ്റർ മൗണ്ടൻ ബൈക്ക് റേസ്, 11 കിലോമീറ്റർ ഓട്ടം എന്നിവയാണ് ഉൾപ്പെടുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിനും പഠനത്തിനും ശേഷമാണ് മുസന്ദം ചാമ്പ്യൻഷിപ് നടത്താനായി തിരഞ്ഞെടുത്തതെന്ന് മുസന്ദം മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ നാസർ അൽ ഹൊസ്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

