മുസന്ദം എക്സ്ചേഞ്ച് : അൽ അമിറാത്തിൽ ആരംഭിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ മുസന്ദം എക്സ്ചേഞ്ചിെൻറ 14ാമത് ശാഖ അ ൽ അമിറാത്തിൽ പ്രവർത്തനമാരംഭിച്ചു. സ്പോൺസർ അബ്ദുല്ല അൽ തെഹ്ലി ഉദ്ഘാടനം നിർവ ഹിച്ചു. ജനറൽ മാനേജർ പി.എസ്. സക്കറിയയും സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു. അൽ അമിറാത്ത്-ആറിൽ ഒമാൻ പോസ്റ്റിനും നൂർ ഷോപ്പിങ്ങിനുമിടയിലാണ് ശാഖ. അൽ അമിറാത്ത് മേഖലയിലെ ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ ശാഖയാണ് ഇത്. പണമയച്ചയുടൻ അവധി ദിവസമാണെങ്കിൽകൂടി ബാങ്ക് അക്കൗണ്ടിൽ ഉടൻ വരവുവെക്കുന്ന ഇൻസ്റ്റൻറ് ക്രെഡിറ്റ് സംവിധാനത്തിനൊപ്പം ഇൻറർനാഷനൽ മണി ട്രാൻസ്ഫർ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ബാങ്ക് മസ്കത്തിെൻറയും ഒ.എ.ബിയുടെയും എ.ടി.എം കൗണ്ടറുകളും ശാഖയുടെ സമീപമുണ്ട്. ഏറ്റവും മികച്ച നിരക്കിൽ വിദേശ കറൻസികളുടെ വിനിമയവും ലഭിക്കും. കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാനും അംശാദായം അടക്കാനും സാധിക്കും. ഇൗ വർഷം നാലു ശാഖകൾകൂടി പുതുതായി ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ മാനേജർ പി.എസ്. സക്കറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
