Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മു​സാ​ബ​ഖ-19’...

‘മു​സാ​ബ​ഖ-19’ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു

text_fields
bookmark_border
‘മു​സാ​ബ​ഖ-19’ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു
cancel

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​ത്തു​ല്‍ മു​അ​ല്ലി​മീ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന ്ന മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഇ​സ്‌​ലാ​മി​ക ക​ലാ​സാ​ഹി​ത്യ മ​ത്സ​രം മു​സാ​ബ​ഖ-19 സ​മാ​പി​ച്ചു. ക​ഴി​ഞ് ഞ​ദി​വ​സം റൂ​വി അ​ൽ​മാ​സാ ഹാ​ളി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്നാ​യി 300 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 219 പോ​യ​ൻ​റ്​ നേ​ടി ആ​സ്വി​മ മേ​ഖ​ല ഒ​ന്നാം സ്ഥാ​ന​വും ബാ​ത്തി​ന ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സു​ഹാ​ർ നു​സ്​​റ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ വി​ദ്യാ​ര്‍ഥി ഷ​നി​ൻ ശ​ഹ​ദ് സ​ബ്​ ജൂ​നി​യ​ർ ക​ലാ​പ്ര​തി​ഭ​യാ​യും അ​ൽ ഹൈ​ൽ ഹു​ബ്ബു​റ​സൂ​ൽ മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സൈ​ദ്, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​രെ ജൂ​നി​യ​ർ ക​ലാ പ്ര​തി​ഭ​ക​ളാ​യും റൂ​വി ത​അ്​​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സ​അ​ദ് സ​ലീം സീ​നി​യ​ര്‍ ക​ലാ പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദ​ഫ്​ മ​ത്സ​ര​ങ്ങ​ളി​ൽ റൂ​വി ത​അ്​​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്​​റ​സ​യും ബോ​ഷ​ർ അ​ൽ റ​ഹ്​​മ മ​ദ്​​റ​സ​യും ആ​ദ്യ ര​ണ്ട്​ സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി.

വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന സെ​ഷ​നി​ൽ റേ​​ഞ്ച് ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ത്വാ​ഹാ ജി​ഫ്​​രി ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​സ്‌​ക​ത്ത്​ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​ഇൗ​സ്​ അ​ഹ​മ്മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​ൻ ഔ​ഖാ​ഫ് പ്ര​തി​നി​ധി യ​ഹ്‌​യ ബി​നു മ​ശ്ഹൂ​ദ് അ​ൽ റാ​ഷി​ദി മു​ഖ്യാ​തി​ഥി​തി​യാ​യി​രു​ന്നു. ഹ​ബീ​ബ് ത​യ്യി​ൽ, അ​ബ്ബാ​സ് ഫൈ​സി,അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ദാ​രി​മി, നൗ​ഫ​ൽ അ​ൻ​വ​രി, ശി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി, യൂ​സ​ഫ് മൗ​ല​വി, ഷു​ക്കൂ​ർ ഹാ​ജി, ഹ​സ​ൻ ബാ​വ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ള്‍ക്ക് സ​യ്യി​ദ് ത്വാ​ഹാ ജി​ഫ്‌​രി ത​ങ്ങ​ൾ ട്രോ​ഫി സ​മ്മാ​നി​ച്ചു.​സ​ക്കീ​ർ ഹു​സൈ​ൻ ഫൈ​സി സ്വാ​ഗ​ത​വും മു​ജീ​ബ് റ​ഹ്മാ​ൻ മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omaneventsmusabaka
News Summary - musabaka-oman-gulf news
Next Story