മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ വിദേശിയെ അടിച്ചുകൊന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏഷ്യൻ വംശജനാണ് കൊല്ലപ്പെട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും റോയൽ ഒമാൻ പൊലീസ് ബുധനാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരും പ്രതികളും ഏതു രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. വീടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നത്. അടച്ചിട്ട മുറിയിൽനിന്ന് പരിക്കേറ്റയാൾ വാതിലിൽ ഇടിച്ച് സഹായത്തിനായി നിലവിളിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോൾ പരിക്കേറ്റയാൾക്കൊപ്പം അകത്ത് ഒരാളെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മരത്തിെൻറ കഷണം ഉപയോഗിച്ച് അടിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടാമനെ മർദിച്ച് അവശനാക്കുകയും ചെയ്തു. ദോഫാർ പൊലീസിെൻറ കുറ്റാന്വേഷണ വിഭാഗം അൽ വുസ്ത പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ ഹൈമയിൽനിന്നും മറ്റൊരാളെ തുംറൈത്തിൽനിന്നുമാണ് പിടികൂടിയത്. പിടിയിലായവരെ തുടർ അന്വേഷണത്തിനും വിചാരണക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 12:46 PM GMT Updated On
date_range 2019-04-19T10:30:00+05:30ദോഫാറിൽ വിദേശിയെ അടിച്ചുകൊന്നു മൂന്നുപേർ പിടിയിൽ
text_fieldsNext Story