മുറൈസി അഹമദ് സൽമാൻ മസ്ജിദിൽ ജുമുഅ നമസ്കാരം തുടങ്ങി
text_fieldsബർക്ക വിലായത്തിൽ മുറൈസി അഹമദ് സൽമാൻ മസ്ജിദിൽ ജുമുഅ നമസ്കാര ശേഷം ശൈഖ് ഹമദ് ബിൻ ഖൽഫാൻ അൽ യഹ്മദി വിശ്വാസികൾക്കൊപ്പം
മസ്കത്ത്: ബർക്ക വിലായത്തിൽ മുറൈസി അഹമദ് സൽമാൻ മസ്ജിദിൽ ജുമുഅ നമസ്കാരം തുടങ്ങി. നമസ്കാരത്തിന് ശൈഖ് ഹമദ് ബിൻ ഖൽഫാൻ അൽ യഹ്മദി നേതൃത്വം നൽകി. ഇവിടുത്തെ മുതവല്ലി മലയാളിയായ ഹംസ മുകച്ചേരി കാപ്പാടിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ജുമുഅ നമസ്കാരം ആരംഭിക്കണമെന്നത്. കാപ്പാട്ടുകാരായ നിരവധിമലയാളികൾക്ക് പള്ളിയുമായി ഒരുപാട് കാലത്തെ ബന്ധമുണ്ട്. 27 വർഷക്കാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ച സയ്യിദ് ഷാഹുൽഹമീദ് കുഞ്ഞിക്കോയ തങ്ങൾ പ്രവാസജീവിതം മതിയാക്കി നാട്ടിൽപോയതിനാൽ മലയാളിയായ ഷബീറലിയാണ് മുഅദ്ദിൻ. മലയാളികളായ നിരവധിപേർ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു. അഹമദ് സൽമാന്റെ മരണശേഷം മകൻ ഖാലിദ് സൽമാൻ ഫാർസിയാണ് പള്ളിയുടെ കാര്യദർശി. ചെറിയ പള്ളിയായതിനാലായിരുന്നു ഇവിടെ മുമ്പ് ജുമുഅ നമസ്കാരം നടത്താതിരുന്നത്. പിന്നീട് പുതുക്കിപ്പണിതതിന് ശേഷമാണ് കഴിഞ്ഞ ദിവസം ജുമുഅ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

