മസ്കത്തിൽ ഹരിത കവചം വർധിപ്പിക്കാൻ മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത് അൽ ഖുവൈറിലെ കൊടിമരവും വിശാലമായ പാർക്കും ഉൾപ്പെടുന്ന മേഖലയുടെ ആകാശക്കാഴ്ച
മസ്കത്ത്: ദേശീയദിന അവധി വേളയിൽ മനോഹരമായി ഒരുക്കിയ മസ്കത്തിലെ ഹരിത കവചത്തിന്റെ കാഴ്ചകൾ സന്ദർശകരെ ആകർഷിക്കുന്നു. അവധി ദിവസങ്ങളിൽ പാർക്കുകളിലും മറ്റും ഒത്തുകൂടുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. കുടുംബസമേതമാണ് സ്വദേശികളും വിദേശികളും പാർക്കുകളിലെത്തുന്നത്. നഗരത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് പാർക്കുകൾ വ്യാപിപ്പിച്ചും പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും മസ്കത്ത് മുനിസിപ്പാലിന്റെ ഹരിത പദ്ധതിയുമായി നീങ്ങുന്നു.
മസ്കത്ത് നഗരത്തിലെ പാർക്കുകളുടെയും നടപ്പാതകളുടെയും ദൃശ്യങ്ങൾ
മസ്കത്ത് ഗവർണറേറ്റിൽ ഹരിത കവചം വർഷംതോറും 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കുന്ന പദ്ധതിയിലാണ് മസ്കത്ത് മുനിസിപ്പാലിറ്റി. ആറുമേഖലകളിലായി ഡസൻ കണക്കിന് നടപ്പാതകളും കമ്യൂണിറ്റി ഗാർഡനുകളുമാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 2024-25 വാർഷിക പദ്ധതിയിൽ മാത്രം 20 പാർക്കുകളാണ് ഉൾപ്പെട്ടത്. ഇവയിൽ പലതും പണി പൂർത്തിയാക്കി. ബാക്കിയുള്ളവ നിർമാണപുരോഗതിയിലാണ്. ഇതിനുപുറമെ, ഈ വർഷം മാത്രം എട്ടു പുതിയ പാർക്കുകളുടെ പദ്ധതിയും പുരോഗതിയിലാണ്. ഇവയുടെ രൂപകൽപന പൂർത്തിയായി. മറ്റ് എട്ട് പാർക്കുകളുമായി ബന്ധപ്പെട്ട പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയായേക്കും. ഇതിനകം പാർക്കുകൾ, റിക്രിയേഷനൽ ഏരിയകൾ, കമ്യൂണിറ്റി ഗാർഡനുകൾ എന്നിവയുടെ എണ്ണം മസ്കത്ത് ഗവർണറേറ്റിൽ 170 കടന്നു. സ്വകാര്യപങ്കാളിത്ത മോഡലിലാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്.
പാർക്കുകളോട് ചേർന്ന് റസ്റ്ററന്റ്, കഫേ, പ്ലേ ഗ്രൗണ്ട് എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായും ഉപയോഗപ്പെടുത്തുന്നു. മസ്കത്തിലെ വരണ്ട മണ്ണിൽ ഭാവി തലമുറക്കുവേണ്ടി പച്ചപ്പിന്റെ പുതിയ കാലം തീർക്കുകയാണ് മസ്കത്ത് മുനിസിപ്പാലിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

