മസ്കത്ത് നഗരസഭയുടെ സേവനങ്ങൾ ‘ഇൻവെസ്റ്റ് ഇൗസി’ പോർട്ടലിൽ
text_fieldsമസ്കത്ത്: മസ്കത്ത് നഗരസഭയിലെ വിവിധ സേവനങ്ങൾ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ഏകജാലക സംവിധാനമായ ഇൻവെസ്റ്റ് ഇൗസി പോർട്ടൽ മുഖേന ലഭ്യമാക്കാൻ പദ്ധതി. ഇതുസംബന്ധിച്ച കോഒാഡിനേഷൻ കമ്മിറ്റി യോഗം തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് ഫോളോ അപ്പ് സപ്പോർട്ട് യൂനിറ്റി ആസ്ഥാനത്ത് നടന്നു.
ചെയർമാൻ ഡോ. ഖാമിസ് ബജൻ സൈഫ് അൽ ജാബ്രി, റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രി, വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. മുനിസിപ്പാലിറ്റി സേവനങ്ങൾ പോർട്ടലിൽ കൂട്ടിച്ചേർക്കുന്നതിനായുള്ള വിവിധ വകുപ്പുകളുടെ സഹകരണം യോഗം അവലോകനം ചെയ്തു. ഒപ്പം മുനിസിപ്പൽ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നതിനുള്ള വെല്ലുവിളികളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
