വാണിജ്യ സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
text_fieldsവാണിജ്യ സ്ഥാപനങ്ങളിൽ സുവൈഖ് മുനിസിപ്പാലിറ്റി
അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: വാണിജ്യ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനയുമായി സുവൈഖ് മുനിസിപ്പാലിറ്റി. ഭക്ഷ്യ സുരക്ഷയുടെയും ശുചിത്വത്തിന്റെയും മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിനും ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി 40 വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് ഒന്ന് അടച്ചിടാൻ നിർദ്ദേശിക്കുകയും 25 എണ്ണത്തിന് മുന്നറിയിപ്പുനൽകുകയും ചെയ്തു. പ്രദർശിപ്പിച്ച ഭക്ഷണ ഇനത്തിൽ പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയതിനായിരുന്നു അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത്. ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

