മുംബൈ ക്രിക്കറ്റ് ടീം ഒമാനിലേക്ക്
text_fieldsമസ്കത്ത്: ട്വെൻറി 20 ലോകകപ്പിന് വേദിയാവുന്ന ഒമാനിലേക്ക് ഇന്ത്യയിലെ കരുത്തരായ ടീമുകളിലൊന്നായ മുംബൈ ക്രിക്കറ്റ് ടീം വിരുന്നെത്തുന്നു. 41 തവണ രഞ്ജി ട്രോഫി ചാമ്പ്യന്മാരായി റെേക്കാഡ് കുറിച്ച മുംബൈ ടീം ട്വെൻറി 20 ലോകകപ്പിന് തയാറാവുന്ന ഒമാൻ ദേശീയ ടീമുമായി മൂന്നു ട്വെൻറി 20 മത്സരങ്ങളും അത്ര തന്നെ ഏകദിനമത്സരങ്ങളും കളിക്കും.
ആഗസ്റ്റ് 20 നാണ് മുംബൈ ടീം മസ്കത്തിൽ എത്തുന്നത്. ഒക്ടോബറിൽ യു.എ.ഇ യോടൊപ്പം ട്വെൻറി 20 ലോകകപ്പിന് വേദിയാവുന്ന ഒമാൻ സെപ്റ്റംബറിൽ വേൾഡ് ക്രിക്കറ്റ് ലീഗ് രണ്ടു ഏകദിന മത്സരങ്ങൾക്കും വേദിയാവുന്നുണ്ട്. നേപ്പാൾ, യു. എസ്. എ, സ്കോട്ട്ലൻഡ്, പാപ്വ ന്യൂഗിനി എന്നീ ടീമുകളാണ് ഇതിൽ മാറ്റുരക്കുന്നത്. 2013 ൽ ശ്രീലങ്കൻ താരം ദിലിപ് മെൻഡിസ് കോച്ച് ആയി വന്നതോടെ അസൂയാവഹമായ വളർച്ച നേടിയ ഒമാൻ 2023 ൽ നടക്കുന്ന ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിന് മത്സരങ്ങൾക്ക് യോഗ്യത നേടാനുള്ള തീവ്രശ്രമത്തിലാണ്.

