മുലദ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
text_fieldsമസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തിലെ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു. 134 വിദ്യാർഥികളാണ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി അംഗങ്ങളായ ജി. ദിലീപ്കുമാർ, സി.കെ ഹുസൈൻ, മുഹമ്മദ് ബക്ത്യാർ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർഥി പ്രതിനിധികളെ സദസ്സിന് പരിചയപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ് വിദ്യാർഥി പ്രതിനിധികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ. തുടങ്ങിയവരെ ചടങ്ങിൽ ബാഡ്ജുകൾ അണിയിച്ചു. ഹെഡ്ബോയ് ഷമൽ സാം, ഹെഡ്ഗേൾ ബിൻസിയ പർവീൺ എന്നിവർ മറുപടി പ്രസംഗം നടത്തി.
