മുലദ ഇന്ത്യൻ സ്കൂളിൽ ബിരുദദാന ചടങ്ങ്
text_fieldsമസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾക്വയറിെൻറ പ്രാർഥനാ ഗാനാലാപനേത്താടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഡോ. ലേഖ ഒ.സി ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സി.എം. നജീബ് ബിരുദദാന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ് വിദ്യാർഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ വി.എസ് സുരേഷും സംസാരിച്ചു.
പഠനം പൂർത്തിയാക്കിപ്പോവുന്ന വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ സ്വാഗതം പറഞ്ഞു. എസ്.എം.സി കൺവീനർ ഫെലിക്സ് വിൻസെൻറ് ഗബ്രിയേൽ, അക്കാദമിക്ക് ചെയർപേഴ്സൻ ആൻഡ് ഐ.ടി ഇൻചാർജ് അംഗുർഗോയൽ, സ്റ്റാഫ് വെൽഫെയർ ആൻഡ് സ്പോർട്സ് സബ്കമ്മിറ്റി ചെയർമാൻ സുന്ദരം മില്ലർ, മുൻ എസ്.എം.സി കൺവീനർ ഡോ. മധുസൂദനൻ, മുൻ എസ്.എം.സി അംഗം അനിൽകുമാർ തുടങ്ങിയവർ സംബ
ന്ധിച്ചു. വിദ്യാർഥികൾ സംഘഗാനം, നൃത്തം മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ വേദിയിൽ അവതരിപ്പിച്ചു. പുതിയ പാർക്കിങ് കേന്ദ്രത്തിെൻറ ഉദ്ഘാടനവും നടന്നു.
