വർണാഭമായി മുലദ്ദ ഇന്ത്യന്‍ സ്കൂൾ വാര്‍ഷികാഘോഷം
text_fieldsമുലദ്ദ ഇന്ത്യന്‍ സ്കൂള്‍ വാർഷികാഘോഷ പരിപാടിയിൽനിന്ന്
മുലദ്ദ: മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ 34ാം വാര്‍ഷികാഘോഷം വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടന്നു. ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം മുഖ്യാതിഥിയും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഗനം ബിന്‍ സെയ്ഫ് ബിന്‍ സാലിം അല്‍ ഖമീസി വിശിഷ്ടാതിഥിയുമായി.
ബോര്‍ഡ് വിദ്യാഭ്യാസ ഉപദേശകനും സീനിയര്‍ പ്രിന്‍സിപ്പലുമായ എം.പി. വിനോബ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.മാത്യു വര്‍ഗീസ്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രത്യേക ക്ഷണിതാക്കള്‍, അഭ്യൂദയകാംക്ഷികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പ്രിന്‍സിപ്പല്‍ സ്കൂള്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒമാന്‍-ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയഗാനം, കുട്ടികളുടെ പ്രാർഥന ഗാനം എന്നിവക്കുശേഷം ഭദ്രദീപം തെളിയിച്ചതോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. 200 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സ്കൂള്‍ ഗായകസംഘം ആലപിച്ച സ്വാഗത ഗാനവും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തവും കാണികളെ വിസ്മയിപ്പിക്കുന്നതായി.
ഡോ. മാത്യു വര്‍ഗീസ് സ്വാഗത പ്രസംഗം നടത്തി. പ്രിന്സിഷാള് ഡോ. ലീന ഫ്രാന്‍സിസ് സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് സ്കൂളിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനവും അര്‍പ്പണ ബോധവും പ്രകടമാക്കുന്നതായി. യുവത്വത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും സാംസ്കാരിക ഐക്യം രൂപപ്പെടുത്തുന്നതിലും വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഡോ. ശിവകുമാര്‍ മാണിക്കം പറഞ്ഞു.
സ്കൂള്‍ കൈവരിച്ച വൈവിധ്യമാര്‍ന്ന നേട്ടങ്ങള്‍ പ്രകടമാക്കുന്ന 'അറോറ 2024' സ്കൂള്‍ ന്യൂസ് ലെറ്റര്‍ മുഖ്യാതിഥി ചടങ്ങില്‍ പ്രകാശനം ചെയ്തു. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. 12ാം തരം പരീക്ഷയില്‍ സയന്‍സ്, കോമേഴ്സ് വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്ക്' ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിച്ചു.
സ്കൂളില്‍ നിരവധി വര്‍ഷം അധ്യാപനം നടത്തിയ അധ്യാപകരെയും 2023-24 അധ്യയന വര്‍ഷത്തില്‍ സി.ബി.എസ്.ഇ 10ാം ക്ലാസിലെ പരീക്ഷകളില്‍ നൂറൂ ശതമാനം മാര്‍ക്ക് നേടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കിയ അധ്യാപകരെയും അക്കാദമിക്ക് കാലയളവില്‍ മുഴുവന്‍ പ്രവൃത്തി ദിനങ്ങളിലും പ്രവര്‍ത്തന നിരതരായ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
സ്കൂളിലെ കലാ-കായിക മത്സരങ്ങളിലും അക്കാദമിക്ക് തലത്തിലും മികച്ച് പ്രകടനം കാഴ്ചവെച്ച് ഗ്രീന്‍ ഹൗസിന് ഓവറോള്‍ ചാമ്പ്യന്‍ഷിഷ്' ട്രോഫി സമ്മാനിച്ചു. ഇന്ത്യന്സ്കൂള് സമ്പ്രദായത്തില്‍ 31 വര്‍ഷക്കാലയളവില്‍ അര്‍പ്പണ ബോധത്തോടെയും മാതൃകാപരമായും സേവനമനുഷ്ഠിച്ച പ്രിന്‍സിപ്പല്‍ ഡോ. ലീനാ ഫ്രാന്‍സിസിനെ മുഖ്യാതിഥി ആദരിച്ചു. മുന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും ദീര്‍ഘകാല സ്പോണ്മാരെയും വേദിയില്‍ ആദരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷ രാവിന് മാറ്റൂകൂട്ടി.
മാനവികതയെയും സാങ്കേതിക വിദ്യകളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന്, തെരുവു നാടകം എന്നിവ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

