മുലദ ഇന്ത്യൻ സ്കൂളിൽ സ്ഥാനാരോഹണച്ചടങ്ങ് സംഘടിപ്പിച്ചു
text_fieldsഖദറ: മുലദ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തെ കൗൺസിലിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ ഭദ്രദീപംകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ഫെലിക്സ് വിൻസെൻറ്, അക്കാദമിക് ഐ.ടി ഇൻ ചാർജ് അങ്കൂർ ഗോയൽ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ്, വൈസ്പ്രിൻസിപ്പൽ വി.എസ്. സുരേഷ്, കോഒാഡിനേറ്റർ ഡോ.ലേഖ.ഒ.സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ, കൗൺസിൽ കോഒാഡിനേറ്റർ പ്രമോദ് ജോയ് എന്നിവർ വിദ്യാർഥി പ്രതിനിധികളെ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അതിഥികൾക്ക് ഒപ്പം അക്കാദമിക് സൂപ്പർ വൈസർ ടി. ഹരീഷ്, കെ.ജി. സൂപ്പർ വൈസർ സയിദാഖാൻ, അധ്യപകരായ പ്രമോദ് ജോയ്, സി.കെ പ്രവീൺ, ആനി ജോയ്(എച്ച്.ഒ.ഡി കൗൺസിലർ മെംബർ) തുടങ്ങിയവർ വിദ്യാർഥി പ്രതിനിധികൾക്ക് ബാഡ്ജ് അണിയിച്ചു. തുടർന്ന് വിദ്യാർഥികൾ ഗാനം ആലപിച്ചു. എസ്.എം.സി പ്രസിഡൻ്റ് സിദ്ദീഖ് ഹസൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്ബോയ് െക. ഫഹദ് റഹ്മാൻ, ഹെഡ്ഗേൾ ശ്രീലക്ഷ്മി ജയരാജൻ എന്നിവർ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
