Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുലദ ഇന്ത്യൻ സ്കൂൾ...

മുലദ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ ചുമത​ലയേറ്റു

text_fields
bookmark_border
മുലദ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ ചുമത​ലയേറ്റു
cancel
camera_alt

മു​ല​ദ ഇ​ന്ത്യ​ൻ സ്കൂ​ൾ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ചു​മ​ത​​ല​യേ​റ്റ​പ്പോ​ൾ

മു​ല​ദ: ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ​യി​ൽ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ പ്ര​തി​രോ​ധ ഉ​പ​ദേ​ഷ്ടാ​വ് ക്യാ​പ്റ്റ​ൻ ഹ​രീ​ഷ് ശ്രീ​നി​വാ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ. ​അ​നി​ൽ​കു​മാ​ർ, ക​ൺ​വീ​ന​ർ എം.​ടി. മു​സ്ത​ഫ, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ ടി.​എ​ച്ച്. അ​ർ​ഷാ​ദ്, ആ​ഷി​ഫ ആ​സി​ഫ്, ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ മാ​ർ​ച്ച് പാ​സ്റ്റ് ആ​വേ​ശം പ​ക​രു​ന്ന​താ​യി​രു​ന്നു. സ്കൂ​ൾ ഗാ​യ​ക​സം​ഘം പ്രാ​ർ​ഥ​ന ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പ​ർ​വീ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ. ​അ​നി​ൽ കു​മാ​ർ സം​സാ​രി​ച്ചു.

പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ കൗ​ൺ​സി​ൽ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​മോ​ദ് ജോ​യ് പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പ​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യാ​തി​ഥി​യും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് പ്രി​ഫെ​ക്ടു​മാ​രെ ബാ​ഡ്ജു​ക​ളും സാ​ഷു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​ഡ് ബോ​യ് പോ​ൾ മോ​ൻ​സ്, ഹെ​ഡ് ഗേ​ൾ അ​വ​ത്തീ​ഫ് ക​രു​വാ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സ്കൂ​ളി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ്ര​സി​ഡ​ന്റ് എ. ​അ​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി​ക്ക് മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulada Indian SchoolStudent Council
News Summary - Mulada Indian School Student Council members charged
Next Story