മുലദ ഇന്ത്യന്‍ സ്കൂൾ വാർഷിക അത്ലറ്റിക് മീറ്റ്
text_fieldsമസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളിൽ 29ാമത് വാർഷിക അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. ഒമാൻ സ്പ്രിൻറർ മസൂണ്‍ ഖൽഫാന് സലെ അൽ അലാവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാലിം അൽ അബ്രി (ഡിപ്പാര്‍ട്ട്മെൻറ് ഓഫ് പ്രൈവറ്റ് സ്കൂള്‍സ്, മിനിസ്ട്രി ഓഫ് എജുക്കേഷന്‍ റുസ്താഖ്) വിശിഷ്ടാതിഥിയായി പങ്കെടുത്തു. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസന് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് പ്രിന്‍സിപ്പൽ രാജീവ് ചൗഹാന്, സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി സ്ഥാപക പ്രസിഡൻറ് ജമാൽ എടക്കും, സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി കണ്‍വീനര്‍ എ. അനിൽകുമാര്‍, ട്രഷറര്‍ ഹുസൈന് സി.കെ, ദിലീപ്കുമാർ ജി., സെയ്ദ് മുഹമ്മദ് ഷാ വലിയുദ്ദീന്‍, ഡോ. അംഗുര്‍ ഗോയൽ, സ്കൂള്‍ പ്രിന്‍സിപ്പൽ എസ്.ഐ. ഷെരീഫ്, അസിസ്റ്റൻറ് വൈസ് പ്രിന്‍സിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, കോ കരിക്കുലര്‍ ആക്ടിവിറ്റീസ് ചീഫ് കോഓഡിനേറ്റര്‍ നിയാസ് അഹ്മദ് എന്നിവർ സംബന്ധിച്ചു.
മസ്കത്ത്, സലാല, സൂര്, നിസ്വ പേരുകളിൽ നാലു ഹൗസുകളിലായി അണിനിരന്ന് 900ത്തിൽപരം വിദ്യാർഥികൾ മീറ്റിൽ പങ്കാളികളായി. 754 പോയൻറ് നേടി സലാല ഹൗസ് മേളയിൽ ജേതാക്കളായി. 746 പോയൻറ് കരസ്ഥമാക്കിയ നിസ്വ ഹൗസ് രണ്ടാം സ്ഥാനവും 657 പോയൻറ് നേട്ടത്തിൽ മസ്കത്ത് മൂന്നാം സ്ഥാനവും നേടി. കായിക അധ്യാപകരായ സി.കെ. പ്രവീണ്‍, മഞ്ജുദാസ്, രജീഷ് അപ്പുക്കുട്ടന് എന്നിവര്‍ കായികമേളക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
