മുലദ ഇന്ത്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsമസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ ഗാന്ധിജയന്തിദിനം ആചരിച്ചു. സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻറിെൻറ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ ഗാന്ധിജയന്തിദിന സന്ദേശം നൽകി. പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ് ഗാന്ധിയൻ തത്ത്വങ്ങളുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. ഇന്ത്യൻ എംബസിയിൽനിന്ന് സ്കൂളിലേക്ക് ലഭിച്ച സോളാർ കിറ്റ് വിദ്യാർഥികൾ സംയോജിപ്പിച്ച് പ്രവർത്തനക്ഷമമാക്കി പ്രദർശിപ്പിച്ചു. നാഷനൽ സയൻസ് ഒളിമ്പ്യാഡിെൻറയും നാഷനൽ സൈബർ ഒളിമ്പ്യാഡിെൻറയും സമ്മാനവിതരണം എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ നിർവഹിച്ചു.
എസ്.എം.സി കൺവീനർ എ. അനിൽകുമാർ, എസ്.എം.സി ട്രഷറർ സി.കെ. ഹുസൈൻ, അസി. വൈസ് പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, കോ കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ് തുടങ്ങിയവർ പെങ്കടുത്തു. കുട്ടികൾ ഗാന്ധിയുടെ ജീവിതസന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞയെടുത്തു. ഗാന്ധി സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി സ്കൂൾ കാമ്പസിലൂടെ കാൽനടജാഥ നടത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു. വിവിധ കലാപരിപാടികളും നടന്നു. ഫൈസൽ ബാബു സ്വാഗതവും സോഷ്യൽ സയൻസ് വിഭാഗം മേധാവി റീത്ത ശിവരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
