Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ ഇ​ന്ത്യ​ൻ...

മു​ല​ദ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ത്‍ല​റ്റി​ക് മീ​റ്റ് 2022-2023

text_fields
bookmark_border
മു​ല​ദ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ത്‍ല​റ്റി​ക് മീ​റ്റ് 2022-2023
cancel
camera_alt

മു​ല​ദ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ത്‍ല​റ്റി​ക് മീ​റ്റിന്റെ ഭാഗമായി

സംഘടിപ്പിച്ച വിദ്യാർഥികളുടെ മാർച്ച്പാസ്റ്റ്

മു​ല​ദ: ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ വാ​ർ​ഷി​ക അ​ത്‍ല​റ്റി​ക് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സൗ​ത്ത് ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗ​വും അ​ൽ മു​സ​ന്ന വി​ലാ​യ​ത്ത് പ്ര​തി​നി​ധി​യു​മാ​യ ജാ​ഫ​ർ ബി​ൻ അ​ബ്ദു​ല്ല അ​ൽ ബ​ലൂ​ഷി മു​ഖ്യാ​തി​ഥി​യാ​യി.

സ്കൂ​ൾ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ. ​അ​നി​ൽ കു​മാ​ർ മു​ഖ്യാ​തി​ഥി​യെ സ്വാ​ഗ​തം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എം.​ടി. മു​സ്ത​ഫ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, സി.​സി കോ​ഓ​ഡി​നേ​റ്റ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യാ​തി​ഥി വാ​ർ​ഷി​ക അ​ത്‍ല​റ്റി​ക് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക സാ​മൂ​ഹി​ക വി​കാ​സ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് അ​ടി​ത്ത​റ​പാ​കാ​ൻ കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ശ്രീ. ​പ​ർ​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു. സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ അ​ത്‍ല​റ്റി​ക്സ് മെ​ഡ​ൽ ജേ​താ​വ് അ​മീ​ന സെ​ഹ്റ മു​ഖ്യാ​തി​ഥി​യി​ൽ​നി​ന്ന് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് മെ​ഹ​ബൂ​ബു​ൽ ക​രീം പ്ര​തി​ജ്ഞ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. 639 പോ​യ​ന്റു​മാ​യി സ​ലാ​ല ഹൗ​സ് ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി. 591 പോ​യ​ന്റു​മാ​യി നി ​ഹൗ​സ് റ​ണ്ണ​റ​പ്പു​മാ​യി. സ്കൂ​ൾ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എം.​ടി. മു​സ്ത​ഫ ഉ​പ​ഹാ​രം ന​ൽ​കി മു​ഖ്യാ​തി​ഥി​യെ ആ​ദ​രി​ച്ചു. അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ജ അ​ബ്ദു​ൽ ജ​ലീ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athletic MeetMulada Indian School
News Summary - Mulada Indian School Athletic Meet 2022-2023
Next Story