മുജാഹിദ് സംസ്ഥാന സമ്മേളനം:ഒമാൻ ദേശീയതല പ്രചാരണ ഉദ്ഘാടനം
text_fieldsമുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒമാൻ ദേശീയതല പ്രചാരണ ഉദ്ഘാടനം ഷാലിമാർ മൊയ്തീൻ നിർവഹിക്കുന്നു
മസ്കത്ത്: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ അടുത്തവർഷം ജനുവരി 25 മുതൽ 28വരെ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒമാൻ ദേശീയതല പ്രചാരണ ഉദ്ഘാടനം ഷാലിമാർ മൊയ്തീൻ (സി.ഇ.ഒ, സാനിറ്റാർ) നിർവഹിച്ചു.
മാനവികതയുടെ പാഠങ്ങൾ കുടുംബങ്ങളിൽനിന്ന് തന്നെ പകർന്നുനൽകാൻ നാം തയാറാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.സമ്മേളന പ്രചാരണവുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങൾ, പ്രദർശനം എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ഒമാൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജരീർ പാലത്ത് പ്രമേയ വിശദീകരണം നടത്തി.സിദ്ദീഖ് കൂളിമാട് സ്വാഗതവും നൗഷാദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

